Football

ചാംപ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം; പിഎസ്ജി- ഇസ്താംബൂള്‍ മല്‍സരം ഉപേക്ഷിച്ചു

മല്‍സരത്തിലെ നാലാം റഫറി ഇസ്താംബൂള്‍ സഹപരിശീലകനെയാണ് വംശീയമായി അധിക്ഷേപിച്ചത്. തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുകയായിരുന്നു.

ചാംപ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം; പിഎസ്ജി- ഇസ്താംബൂള്‍ മല്‍സരം ഉപേക്ഷിച്ചു
X

പാരിസ്: ചാംപ്യന്‍സ് ലീഗില്‍ വംശീയാധിക്ഷേപം. ഇന്ന് നടന്ന പിഎസ്ജി ഇസ്താംബൂള്‍ ബാസ്‌കസെഹിര്‍ മല്‍സരത്തിനിടെയാണ് സംഭവം നടന്നത്. മല്‍സരത്തിലെ നാലാം റഫറി ഇസ്താംബൂള്‍ സഹപരിശീലകനെയാണ് വംശീയമായി അധിക്ഷേപിച്ചത്. തുടര്‍ന്ന് മല്‍സരം ഉപേക്ഷിക്കുകയായിരുന്നു. കോച്ച് പിയരെ വെബോയാണ് അധിക്ഷേപിക്കപ്പെട്ടത്. മല്‍സരം തുടങ്ങി മിനിറ്റുകള്‍ക്ക് ശേഷമാണ് വിവാദ സംഭവം.തുടര്‍ന്ന് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു.പരിശീലകന് ഐകൃദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്താംബൂള്‍ താരങ്ങള്‍ ഗ്രൗണ്ട് വിട്ടപ്പോള്‍ അവര്‍ക്ക് പിഎസ്ജി താരങ്ങളും പിന്തുണ നല്‍കുകയായിരുന്നു. തുടര്‍ന്ന് പിഎസ്ജി താരങ്ങളും ഗ്രൗണ്ട് വിട്ടു. തുടര്‍ന്നാണ് മല്‍സരം ഉപേക്ഷിച്ചത്. ഗ്രൂപ്പ് എച്ചില്‍ ലെപ്‌സിഗ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. പിഎസ്ജിയാണ് രണ്ടാം സ്ഥാനത്തുള്ളത്.


Next Story

RELATED STORIES

Share it