Football

ചാംപ്യന്‍സ് ലീഗ്; പിഎസ്ജിക്ക് ഇന്ന് ലെപ്‌സിഗ് കടമ്പ; നെയ്മര്‍, മരിയ, ഇക്കാര്‍ഡി ഔട്ട്; മെസ്സി ഇന്‍

ബ്രസീലിന്റെ മാര്‍ക്വിനോസും ആദ്യ ഇലവനില്‍ ഇറങ്ങില്ല.

ചാംപ്യന്‍സ് ലീഗ്; പിഎസ്ജിക്ക് ഇന്ന് ലെപ്‌സിഗ് കടമ്പ; നെയ്മര്‍, മരിയ, ഇക്കാര്‍ഡി ഔട്ട്; മെസ്സി ഇന്‍
X


പാരിസ്: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് പിഎസ്ജി ലെപ്‌സിഗിനെ നേരിടും. ഗ്രൂപ്പ് എയില്‍ നടക്കുന്ന മല്‍സരം രാത്രി 12.30നാണ്.ഗ്രൂപ്പില്‍ ഒരു ജയവും ഒരു സമനിലയുമായി ഫ്രഞ്ച് ശക്തികള്‍ ഒന്നാം സ്ഥാനത്താണ്. അവസാന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് പിഎസ്ജി ഇറങ്ങുന്നത്. ഫ്രഞ്ച് ലീഗ് വണ്ണിലും അവര്‍ മിന്നും ഫോമിലാണ്.


എന്നാല്‍ ഇന്നത്തെ മല്‍സരത്തില്‍ പ്രമുഖ താരങ്ങള്‍ ഇല്ലാതെയാണ് പിഎസ്ജി ഇറങ്ങുന്നത്. പരിക്കിനെ തുടര്‍ന്ന് സ്റ്റാര്‍ പ്ലെയര്‍ നെയ്മര്‍ കളിക്കില്ല. പരിശീലന സെഷനില്‍ പങ്കെടുക്കാത്ത അര്‍ജന്റീനന്‍ താരം ഇക്കാര്‍ഡിയും ഇന്ന് ഇറങ്ങില്ല. മറ്റൊരു അര്‍ജന്റീനന്‍ താരമായ ഡി മരിയ സസ്‌പെന്‍ഷനെ തുടര്‍ന്നും കളിക്കില്ല. സ്‌പെയിനിന്റെ സെര്‍ജിയോ പരിക്കില്‍ നിന്ന് മോചിതനായിട്ടില്ല. ബ്രസീലിന്റെ മാര്‍ക്വിനോസും ആദ്യ ഇലവനില്‍ ഇറങ്ങില്ല.


എന്നാല്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, അഷ്‌റഫ് ഹക്കീമി എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങും. ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിന് ഇതുവരെ ഒരു പോയിന്റ് നേടാനായിട്ടില്ല. താരനിര കുറഞ്ഞ പിഎസ്ജിയെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ലെപ്‌സിഗ് ഇന്നിറങ്ങുന്നത്.




Next Story

RELATED STORIES

Share it