ചാംപ്യന്‍സ് ലീഗ്; സിറ്റിക്കെതിരായ പിഎസ്ജി സ്ക്വാഡില്‍ മെസ്സിയും
ആദ്യ മല്‍സരത്തില്‍ സിറ്റി ആര്‍ബി ലെപ്സിഗിനെ 6-3ന് വീഴ്ത്തിയിരുന്നു.

പാരിസ്: ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന ചാംപ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മല്‍സരത്തില്‍ പിഎസ്ജിയ്ക്കായി സൂപ്പര്‍ താരം ലയണല്‍ മെസ്സി കളിക്കും. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ കളിക്കാത്ത മെസ്സിയെ ഇന്ന് പിഎസ്ജിയുടെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡി മരിയ, സെര്‍ജിയോ റാമോസ്, വെറാറ്റി എന്നിവര്‍ ടീമിനൊപ്പം അണിനിരക്കില്ല. നെയ്മര്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം മെസ്സി ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന് കോച്ച് പോച്ചീടീനോ അറിയിച്ചു. രാത്രി 12.30നാണ് മല്‍സരം. സോണി പിക്ചേഴ്സ് സ്പോര്‍ട്സ് നെറ്റ് വര്‍ക്കിനാണ് ഇന്ത്യയില്‍ ചാംപ്യന്‍സ് ലീഗ് മല്‍സരങ്ങള്‍ക്കുള്ള സംപ്രേക്ഷണവകാശം. ജിയോടിവി മൊബൈല്‍ ആപ്പുകളിലും മല്‍സരങ്ങള്‍ കാണാം. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി അപരാജിത കുതിപ്പിലാണ്. പ്രീമിയര്‍ ലീഗില്‍ സിറ്റിയും തകര്‍പ്പന്‍ ഫോമിലാണ്.
ആദ്യ മല്‍സരത്തില്‍ സിറ്റി ആര്‍ബി ലെപ്സിഗിനെ 6-3ന് വീഴ്ത്തിയിരുന്നു.എന്നാല്‍ പിഎസ്ജിയാവട്ടെ ബെല്‍ജിയം പവര്‍ഹൗസുകളായ ക്ലബ്ബ് ബൂഗിനെതിരേ സമനില വഴങ്ങിയിരുന്നു. കഴിഞ്ഞ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയുടെ സ്വപ്നങ്ങള്‍ തകര്‍ത്തായിരുന്നു സിറ്റി ഫൈനലിലേക്ക് കുതിച്ചത്.
RELATED STORIES
പാകിസ്താന് രഹസ്യാന്വേഷകര്‍ക്ക് വിവരങ്ങള്‍ കൈമാറി; രാജസ്ഥാനില്‍ മൂന്ന് ...
3 July 2022 5:48 AM GMTസംസ്ഥാനത്തെ പഞ്ചായത്ത് ഓഫീസുകൾ ഇന്ന് (ജൂലൈ 3) പ്രവർത്തിക്കും
3 July 2022 5:29 AM GMTഗൃഹശ്രീ ഭവന പദ്ധതിയിൽ അപേക്ഷിക്കാം
3 July 2022 5:27 AM GMTഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നല്കുന്നു
3 July 2022 5:08 AM GMTപാര്‍ട്ടിയോടുള്ള വിശ്വാസ്യത തെളിയിക്കാന്‍ സത്യവാങ്മൂലം നല്‍കണം;...
3 July 2022 4:53 AM GMTതളിപ്പറമ്പ് കുറ്റിക്കോലില്‍ മുസ്ലിം ലീഗ് ഓഫിസിന് തീയിട്ടു
3 July 2022 4:11 AM GMT