Football

പിഎസ്ജിയുടെ സൈനിങുകള്‍ തുടരുന്നു; പോഗ്‌ബെ ടീമിലെത്തിയേക്കും

ഇതിന് ശേഷമേ ട്രാന്‍സ്ഫര്‍ ജാലകം പിഎസ്ജി പൂര്‍ത്തിയാക്കുകയൂള്ളൂ.

പിഎസ്ജിയുടെ സൈനിങുകള്‍ തുടരുന്നു; പോഗ്‌ബെ ടീമിലെത്തിയേക്കും
X


പാരിസ്: ഈ സീസണില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിങുകള്‍ നടത്തുന്ന പിഎസ്ജി വീണ്ടും ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കുന്നു.മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ പോള്‍ പോഗ്‌ബെ, എഡ്വേര്‍ഡോ കാമവിംഗ എന്നിവരിലൊരാളെ കൂടി പിഎസ്ജി ഇക്കുറി ടീമിലെത്തിച്ചേക്കും. ഇതിന് ശേഷമേ ട്രാന്‍സ്ഫര്‍ ജാലകം പിഎസ്ജി പൂര്‍ത്തിയാക്കുകയൂള്ളൂ. പോഗ്‌ബെയും കാമവിംഗയും ഫ്രഞ്ച് താരങ്ങളാണ്. കാമവിംഗ ഫ്രഞ്ച് ക്ലബ്ബ് റെനീസ് താരമാണ്. പോഗ്‌ബെയെ വിട്ടുകൊടുക്കാന്‍ യുനൈറ്റഡിന് താല്‍പ്പര്യമില്ല. എന്നാല്‍ താരത്തിന് ഫ്രാന്‍സിലേക്ക് ചേക്കേറാനാണ് താല്‍പ്പര്യം.ലയണല്‍ മെസ്സി, സെര്‍ജിയോ റാമോസ്, ജിയാന്‍ലൂജി ഡൊണരുമ്മ, ജോര്‍ജ്ജിനോ വിജനല്‍ഡം, അശ്റഫ് ഹക്കീമി എന്നീ താരങ്ങളെയാണ് പിഎസ്ജി റെക്കോഡ് തുകയ്ക്ക് ഇക്കുറി ടീമിലെത്തിച്ചത്.




Next Story

RELATED STORIES

Share it