Football

പിഎസ്ജിയെ സമനിലയില്‍ തളച്ച് ബോര്‍ഡക്‌സ്

പിഎസ്ജിയെ സമനിലയില്‍ തളച്ച് ബോര്‍ഡക്‌സ്
X

ബോര്‍ഡക്‌സ്: സൂപ്പര്‍ താരങ്ങളായ നെയ്മറും എംബാപ്പെയും ഗോള്‍ നേടിയെങ്കിലും ഹോം ഗ്രൗണ്ടില്‍ ബോര്‍ഡക്‌സിനെ തോല്‍പിക്കാനായില്ല.ആദ്യ പകുതിയില്‍ 34ാം മിനുട്ടില്‍ നെയ്മര്‍ നേടിയ ഗോളില്‍ പാരിസ് എസ്ജി മുന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ കളി ബോര്‍ഡക്‌സ് ഏറ്റെടുക്കുകയായിരുന്നു. 53ാം മിനുട്ടില്‍ ജിമ്മി ബ്രിയാന്റ് സമനില ഗോള്‍ നേടി. 66ാം മിനുട്ടില്‍ 19കാരനായ ഫ്രഞ്ച് സൂപ്പര്‍ താരം കൈലിയന്‍ എംബാപ്പ പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തു. എന്നാല്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ ആക്രമിച്ചു കളിച്ച ബോര്‍ഡക്‌സ് 84ാം മിനുട്ടില്‍ ഡെന്മാര്‍ക്ക് താരം ആന്ദ്രെ കോര്‍നെലിയസിലൂടെ ഗോള്‍ മടക്കി.

പന്ത് കൂടുതല്‍ സമയം കൈവശംവച്ചത് ലീഗ് വണിലെ ഒന്നാം സ്ഥാനത്തു തുടരുന്ന പിഎസ്ജി തന്നെയായിരുന്നെങ്കിലും അത് ഗോള്‍മുഖത്തെത്തിക്കുന്നതില്‍ അവര്‍ പരാജയമായി. ഒമ്പതു തവണയേ അവര്‍ക്കു ഗോള്‍ശ്രമം നടത്താന്‍ പോലും കഴിഞ്ഞുള്ളൂ. അതേസമയം 18 തവണ ഗോളടിക്കാന്‍ ശ്രമിച്ച ബോര്‍ഡക്‌സ് നാലുതവണയാണ് പിഎസ്ജി ഗോളി അല്‍ഫോണ്‍സ് അറോറയെ പരീക്ഷിച്ചത്. ഇതില്‍ രണ്ടും ഗോളായി. മറുഭാഗത്ത് ബോര്‍ഡക്‌സ് മികച്ച ആക്രമണ ഫുട്‌ബോള്‍ കാഴ്ചവച്ചെങ്കിലും അവരുടെ ഗോളിയുടെ കാര്യക്ഷമതയില്ലായ്മയാണ് ഗോളില്‍ കലാശിച്ചത്. രണ്ടു തവണയേ അവരുടെ പ്രതിരോധനിരയെ കടന്ന് പന്ത് പോസ്റ്റിനു നേരെ വന്നുള്ളൂ. രണ്ടുെ ഗാളാവുകയും ചെയ്തു. നെയ്മറെയും എംബാപ്പെയെയും നല്ലപോലെ മാര്‍ക്ക് ചെയ്ത ബോര്‍ഡക്‌സ് ഡിഫന്‍ഡര്‍മാര്‍ക്കാണ് മാര്‍ക്ക് നല്‍കേണ്ടത്.

അതേസമയം ഈ കളിയില്‍ ഗോള്‍ നേടിയതോടെ കൈലിയന്‍ എംബാപ്പെ അഞ്ച് പ്രമുഖ ലീഗുകളില്‍ ഏറ്റവും ഗോള്‍ സ്‌കോര്‍ ചെയ്ത കളിക്കാരനായി (12 ഗോള്‍).

കളിച്ച 15 മല്‍സരങ്ങളില്‍ എല്ലാറ്റിലും വിജയിച്ചു മുന്നേറിയ പാരിസ് എസ്ജി ആദ്യമായാണ് ലീഗില്‍ ഒരു സമനില വഴങ്ങുന്നത്. 43 പോയന്റുള്ള അവര്‍ രണ്ടാമതുള്ള മോണ്ട്‌പെല്ല്യറെക്കാള്‍ 13 പോയിന്റ് മുന്നിലാണ്. ബോര്‍ഡെക്‌സാവട്ടെ നാലു ജയവും അഞ്ചു തോല്‍വിയുമായി 18 പോയന്റാണ് അവരുടെ സമ്പാദ്യം. ഇതോടെ ആറുമല്‍സരം സമനിലയിലുമായി.




Next Story

RELATED STORIES

Share it