Football

ലോകകപ്പ് യോഗ്യത; ഇസ്രായേലിനെതിരേ വമ്പന്‍ ജയവുമായി നോര്‍വെ; സ്‌റ്റേഡിയത്തിന് പുറത്ത് ഗസാ വംശഹത്യക്കെതിരേ വന്‍ പ്രതിഷേധം (വീഡിയോ)

ലോകകപ്പ് യോഗ്യത; ഇസ്രായേലിനെതിരേ വമ്പന്‍ ജയവുമായി നോര്‍വെ; സ്‌റ്റേഡിയത്തിന് പുറത്ത് ഗസാ വംശഹത്യക്കെതിരേ വന്‍ പ്രതിഷേധം (വീഡിയോ)
X

ഓസ്ലോ:ഫിഫാ 2026 ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ഇസ്രായേലിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി നോര്‍വെ. ഗ്രൂപ്പ് ഐയില്‍ ജയത്തോടെ നോര്‍വെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിങ് ഹാലന്റ് മല്‍സരത്തില്‍ ഹാട്രിക്ക് നേടി, 27, 63, 72 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. രണ്ട് ഗോളുകള്‍ ഇസ്രായേല്‍ താരങ്ങളുടെ സെല്‍ഫ് ഗോളുകളായിരുന്നു. മല്‍സരത്തില്‍ ഹാലന്റ് രണ്ട് പെനാല്‍റ്റി പാഴാക്കിയിരുന്നു.


ഗ്രൂപ്പില്‍ നോര്‍വെയ്ക്ക് ആറ് മല്‍സരങ്ങളില്‍ നിന്ന് 18 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്ത് ഇറ്റലിയാണ്. ഇറ്റലിക്ക് ഒമ്പത് പോയിന്റാണ്. ഇസ്രായേല്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇസ്രായേലിനും ഒമ്പത് പോയിന്റാണുള്ളത്. ഒക്ടോബര്‍ 15ന് നടക്കുന്ന ഇസ്രായേല്‍-ഇറ്റലി മല്‍സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

അതിനിടെ മല്‍സരത്തിന് മുമ്പ് സ്റ്റേഡിയത്തിന് പുറത്ത് ഗസ വംശഹത്യക്കെതിരേ വന്‍ പ്രതിഷേധം നടന്നിരുന്നു. നേരത്തെ തന്നെ ഈ മല്‍സരത്തില്‍ സംഘര്‍ഷം ഉടലെടുക്കുമെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്ന് അതീവ സുരക്ഷയിലാണ് മല്‍സരം നടന്നത്. സമാധാനപരമായ പ്രതിഷേധമാണ് അരങ്ങേറിയത്. ഗ്യാലറിയ്ക്കുള്ളിലും ഇസ്രായേലിനെതിരായ ഭീമന്‍ ബാനറുകള്‍ നിറഞ്ഞുകവിഞ്ഞിരുന്നു. ഈ മല്‍സരത്തിലെ പ്രതിഫലം ഗസയ്ക്ക് നല്‍കുമെന്ന് നോര്‍വെ നേരത്തെ അറിയിച്ചിരുന്നു.


Next Story

RELATED STORIES

Share it