Football

പ്രീമിയര്‍ ലീഗ്; യുനൈറ്റഡും ചെല്‍സിയും ജയിച്ചു, ടോട്ടന്‍ഹാമിന് കാലിടറി

യുനൈറ്റഡിന് സീസണിലെ ആദ്യ ജയം, യുനൈറ്റഡ് താരം മാത്തേവൂസ് കുന്യക്കുപരിക്ക് ബ്രസീലിന്റെ സ്‌ക്വാഡില്‍നിന്നും പുറത്ത്

പ്രീമിയര്‍ ലീഗ്; യുനൈറ്റഡും ചെല്‍സിയും ജയിച്ചു, ടോട്ടന്‍ഹാമിന് കാലിടറി
X

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരങ്ങളില്‍ ബേണ്‍ലിയെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ഫുള്‍ഹാമിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ചെല്‍സി. ബോണ്‍മൗത്തിനോട് സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത ഒരുഗോളിന് തോല്‍വിയേറ്റുവാങ്ങി ടോട്ടന്‍ഹാം. ആദ്യ പകുതിയില്‍ യുനൈറ്റഡ് താരം മാത്തേവൂസ് കുന്യ പരിക്കുപറ്റി പുറത്തായി. ഇതോടെ താരം ബ്രസീലിന്റെ ലോകകപ്പ് യോഗ്യത മല്‍സരങ്ങള്‍ക്കുള്ള സ്‌ക്വാഡില്‍ നിന്നും പുറത്തായി.

27ാം മിനിറ്റില്‍ ബേണ്‍ലി താരം കല്ലന്റെ സെല്‍ഫ് ഗോളില്‍ യുനൈറ്റഡ് മുന്നിലെത്തി. എന്നാല്‍ രണ്ടാം പകുതിയുടെ 55ാം മിനിറ്റില്‍ ഫോസ്റ്ററിന്റെ ഗോളില്‍ ബേണ്‍ലി സമനില പിടിച്ചു. പക്ഷേ, എംബുമോയിലൂടെ മൂന്നുമിനിറ്റിനകം യുനൈറ്റഡ് വീണ്ടും മുന്നിലെത്തി. 66ാം മിനിറ്റില്‍ വാക്കറിന്റെ ലോങ്ങ് ത്രോയില്‍നിന്നു വന്ന പന്തിനെ ബേണ്‍ലി താരം ചൗന പോസ്റ്റിലേക്ക് പായിച്ചു. യുനൈറ്റഡ് കീപ്പര്‍ ബയിന്‍ദിര്‍ പന്തുതടഞ്ഞെങ്കിലും റീബൗണ്ട് ഗോളാക്കി മാറ്റി ജെയ്ഡന്‍ ആന്റണിയിലൂടെ ബേണ്‍ലി വീണ്ടും സമനില പിടിച്ചു. ഇഞ്ചുറി സമയത്ത് അമാദ് ഡിയാലൊയെ ബോക്‌സില്‍ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് യുനൈറ്റഡിന് 3-2 ന്റെ വിജയം സമ്മാനിച്ചു.

ചെല്‍സിയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ ഫുള്‍ഹാമിനെതിരെ സൂപ്പര്‍ താരം കോള്‍ പാല്‍മറില്ലാതെയാണ് ചെല്‍സി കളത്തിലിറങ്ങിയത്. ആദ്യ പകുതിയില്‍ തന്നെ ചെല്‍സി മുന്നേറ്റ താരം ലിയാം ഡെലാപ് പരിക്കുപറ്റി പുറത്തായി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് കോര്‍ണറില്‍ നിന്നും വന്ന പന്തിനെ വലയിലെത്തിച്ച് ജാവോ പെഡ്രോ ചെല്‍സിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ 58ാം മിനിറ്റില്‍ ഫുള്‍ഹാം താരത്തിന്റെ കൈയില്‍ തട്ടിയതിനുലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിക്കു ജയം സമ്മാനിച്ചു. ഫുള്‍ഹാം നിരന്തരം മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ചെല്‍സിയുടെ ഗോള്‍വലയിലെത്തിക്കാനായില്ല.

Next Story

RELATED STORIES

Share it