Football

സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; പ്രീമിയര്‍ ലീഗില്‍ അപരാജിത ലീഡ്; യുനൈറ്റഡിന് സമനില തന്നെ

ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിന്റായി ഉയര്‍ന്നു.

സ്‌റ്റെര്‍ലിങിന് ഹാട്രിക്ക്; പ്രീമിയര്‍ ലീഗില്‍ അപരാജിത ലീഡ്; യുനൈറ്റഡിന് സമനില തന്നെ
X




ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റഹീം സ്റ്റെര്‍ലിങിന് ഹാട്രിക്ക്.നോര്‍വിച്ച് സിറ്റിക്കെതിരേയാണ് സ്‌റ്റെര്‍ലിങിന്റെ ഹാട്രിക്ക്.ഹാട്രിക്ക് ചുവട്പിടിച്ച് സിറ്റി എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് നേടിയത്. ഫില്‍ ഫോഡന്റെ വകയാണ് മറ്റൊരു ഗോള്‍. ജയത്തോടെ സിറ്റിയുടെ ഒന്നാം സ്ഥാനത്തെ ലീഡ് 13 പോയിന്റായി ഉയര്‍ന്നു.


മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സതാംടണിനോട് 1-1 ന്റെ നിലയില്‍ സമനില വഴങ്ങി. റാഷ്‌ഫോഡിന്റെ അസിസ്റ്റിലൂടെ ജേഡന്‍ സാഞ്ചോയാണ് യുനൈറ്റഡിന്റെ ലീഡെടുത്തത്. എന്നാല്‍ 48ാം മിനിറ്റില്‍ ആഡംസിലൂടെ സതാംടണ്‍ തിരിച്ചടിച്ചു.മറ്റൊരു മല്‍സരത്തില്‍ എവര്‍ട്ടണ്‍ ലീഡ്‌സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി.




Next Story

RELATED STORIES

Share it