Football

പ്രീമിയര്‍ ലീഗ്: വില്ലയെ തകര്‍ത്ത് ലെസ്റ്റര്‍ മുന്നോട്ട്

ബാര്‍നെസ്, വാര്‍ഡി എന്നിവര്‍ നേടിയ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് ജയം സമ്മാനിച്ചത്. ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

പ്രീമിയര്‍ ലീഗ്: വില്ലയെ തകര്‍ത്ത് ലെസ്റ്റര്‍ മുന്നോട്ട്
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്ക് തകര്‍പ്പന്‍ ജയം. ആസ്റ്റണ്‍ വില്ലയെ 4-0ന് തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ വീണ്ടും ഫോമിലേക്കുയര്‍ന്നത്. ബാര്‍നെസ്, വാര്‍ഡി എന്നിവര്‍ നേടിയ ഇരട്ടഗോളുകളാണ് ലെസ്റ്ററിന് ജയം സമ്മാനിച്ചത്. ലെസ്റ്റര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

നാളെ നടക്കുന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ നേരിടും. സിറ്റി ലീഗില്‍ രണ്ടാമതാണ്. അതിനിടെ, ലിവര്‍പൂളിന് കിരീട നേട്ടത്തിലേക്ക് ഇനി രണ്ട് ജയങ്ങള്‍ മാത്രം മതി. കൂടാതെ അടുത്ത രണ്ട് മല്‍സരങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള സിറ്റി തോല്‍ക്കുന്ന പക്ഷവും ലിവര്‍പൂളിന് കിരീടം സ്വന്തമാക്കാം.

Next Story

RELATED STORIES

Share it