Football

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ലീഡ്; യുനൈറ്റഡ് വീണ്ടും വിജയതീരത്ത്

ഇന്ന് ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചതോടെയാണ് ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ആറ് പോയിന്റിന്റെ ലീഡ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 22 പോയിന്റാണുള്ളത്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ലീഡ്; യുനൈറ്റഡ് വീണ്ടും വിജയതീരത്ത്
X

സ്റ്റാംഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഒന്നാം സ്ഥാനത്ത് മികച്ച ലീഡ്. ഇന്ന് ടോട്ടന്‍ഹാമിനെ 2-1ന് തോല്‍പ്പിച്ചതോടെയാണ് ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളിന് ആറ് പോയിന്റിന്റെ ലീഡ് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 22 പോയിന്റാണുള്ളത്. 28 പോയിന്റുമായാണ് ചെമ്പട ലീഗിലെ കുതിപ്പ് തുടരുന്നത്. ഇന്ന് സ്പര്‍സ് ആദ്യമിനിറ്റില്‍ ഗോള്‍ നേടി ലിവര്‍പൂളിനെ ഞെട്ടിച്ചെങ്കിലും രണ്ട് ഗോള്‍ തിരിച്ചടിച്ച് ലിവര്‍പൂള്‍ ജയം സ്വന്തമാക്കി. ടോട്ടന്‍ഹാമിന്റെ ആദ്യ ഗോള്‍ ഹാരി കെയ്‌നിന്റെ വകയായിരുന്നു.

രണ്ടാം പകുതിയില്‍ ഹെന്‍ഡേഴ്‌സണ്‍ (52), മുഹമ്മദ് സലാഹ്(75) എന്നിവരിലൂടെയാണ് ലിവര്‍പൂള്‍ ജയിച്ചു കയറിയത്. ലീഗില്‍ ടോട്ടന്‍ഹാം 11ാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3-1ന് നോര്‍വിച്ച് സിറ്റിയെ തോല്‍പ്പിച്ചു. മക്ടോമിനെ(21), റാഷ്‌ഫോര്‍ഡ്(30), മാര്‍ഷ്യല്‍ (73) എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ്(22) ആഴ്‌സണലിനെ സമനിലയില്‍ കുരുക്കി. ന്യൂകാസിലിനെ വോള്‍വ്‌സും (11) സമനിലയില്‍ പിടിച്ചു. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ഇന്ന് മാഴ്‌സയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു. ഇക്കാര്‍ഡിയുടെയും എംമ്പാപ്പെയുടെയും ഇരട്ടഗോളുകളാണ് പിഎസ്ജിക്ക് വന്‍ ലീഡ് നല്‍കിയത്.

Next Story

RELATED STORIES

Share it