പ്രീമിയര്‍ ലീഗ്; ആഴ്‌സണല്‍ ടോപ് ഫോറില്‍

RSN2 April 2019 4:50 AM GMT
മാഞ്ചസ്റ്റര്‍: ന്യൂകാസിലിനെ 2-0ത്തിന് തോല്‍പ്പിച്ച് ആഴ്‌സണല്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ടോപ് ഫോറില്‍ പ്രവേശിച്ചു. ആരോണ്‍ രാംസേ(30), ലക്കാസെറ്റേ(83) എന്നിവരുടെ ഗോളോടെയാണ് ആഴ്‌സണല്‍ ജയം കണ്ടത്. എമിറേറ്റസ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ പൂര്‍ണ്ണാധിപത്യം ഏറ്റെടുത്തായിരുന്നു ആഴ്‌സണലിന്റെ പ്രകടനം. രാംസേയുടെ സീസണിലെ അഞ്ചാം ഗോളാണിത്. ലകാസെറ്റെ സീസണില്‍ 13 ഗോള്‍ നേടിയിട്ടുണ്ട്. ജയത്തോടെ ആഴ്‌സണല്‍ മൂന്നാം സ്ഥാനത്താണുള്ളത്. ടോട്ടന്‍ഹാം നാലിലേക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കും നീങ്ങി. ഏതാനും മല്‍സരങ്ങള്‍ അവസാനിക്കെ കിരീടപോരാട്ടത്തിനും ടോപ് ഫോറിനുമായി കനത്ത പോരാട്ടമാണ് ലീഗില്‍ നടക്കുന്നത്. ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സരത്തില്‍ വാറ്റ്‌ഫോര്‍ഡ് ഫുള്‍ഹാമിനെയും വൂള്‍വ്‌സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും നേരിടും.
RELATED STORIES
പശുക്കളെ പരിപാലിച്ചാല് കുറ്റവാസന കുറയുമെന്ന് ആര്എസ്എസ് മേധാവി
8 Dec 2019 4:01 AM GMTരാജ്യം ഭരിക്കുന്നത് അംബാനിയുടെയും അദാനിയുടെയും സര്ക്കാര്: രാഹുല് ഗാന്ധി
8 Dec 2019 2:35 AM GMTചെലവേറിയ നിയമ പോരാട്ടങ്ങള് സാധാരണക്കാരന് അപ്രാപ്യമെന്ന് രാഷ്ട്രപതി
8 Dec 2019 1:37 AM GMTഉന്നാവോ പെണ്കുട്ടിയുടെ സംസ്കാരം ഇന്ന്; രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നു
8 Dec 2019 12:58 AM GMT