പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ കുതിക്കുന്നു;കെയ്‌നിന് 250ാം ഗോള്‍
64ാം മിനിറ്റില്‍ ഹാരി കെയ്‌നാണ് സ്പര്‍സിന്റെ ഗോള്‍ നേടിയത്.

എമിറേറ്റ്‌സ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിന്റെ സ്വപ്‌ന കുതിപ്പ് തുടരുന്നു.ഇന്ന് ബേണ്‍മൗത്തിനെയും പരാജയപ്പെടുത്തി ഗണ്ണേഴ്‌സ് തുടര്‍ച്ചയായ മൂന്നാം ജയം കരസ്ഥമാക്കി. ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ഇരട്ട ഗോള്‍ നേടിയപ്പോള്‍(5,11) ശേഷിക്കുന്ന ഗോള്‍ 54ാം മിനിറ്റില്‍ സാലിബായുടെ വകയായിരുന്നു. ഗബ്രിയേല്‍ ജീസുസ്, സാക്ക എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്‌റ്റൊരുക്കിയത്. ലീഗില്‍ ആഴ്‌സണല്‍ ഒന്നാം സ്ഥാനത്താണ്.

മറ്റൊരു മല്‍സരത്തില്‍ ടോട്ടന്‍ഹാം വോള്‍വ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. 64ാം മിനിറ്റില്‍ ഹാരി കെയ്‌നാണ് സ്പര്‍സിന്റെ ഗോള്‍ നേടിയത്. ഇംഗ്ലണ്ട് താരം കെയ്‌നിന്റെ ടോട്ടന്‍ഹാമിനായുള്ള 250ാം ഗോളാണ്.
മറ്റ് മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് ആസ്റ്റണ്‍ വില്ലയെയും (3-1), ഫുള്‍ഹാം ബ്രന്റ്‌ഫോഡിനെയും (3-2), സതാംപ്ടണ്‍ ലെസ്റ്ററിനെയും (2-1) പരാജയപ്പെടുത്തി. എവര്‍ട്ടണ്‍ നോട്ടിങ്ഹാം മല്‍സരം സമനിലയില്‍ കലാശിച്ചു.
RELATED STORIES
പാര്ട്ടിക്കെതിരെ വാര്ത്ത നല്കുന്ന മാധ്യമപ്രവര്ത്തകരെ ...
26 Sep 2023 6:14 AM GMTമണിപ്പൂരില് കാണാതായ രണ്ട് വിദ്യാര്ത്ഥികള് കൊല്ലപ്പെട്ടു
26 Sep 2023 4:42 AM GMTകര്ണാടകയില് മുസ് ലിം പള്ളിയില്ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില് എഐഎഡിഎംകെ എന്ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTമകന് ബിജെപിയില് ചേര്ന്നതോടെ അവരോടുള്ള അറപ്പും വെറുപ്പും മാറിയെന്ന്...
23 Sep 2023 8:50 AM GMTബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMT