Football

ലോകകപ്പ്; ഘാനാ വെല്ലുവിളി അതിജീവിച്ച് പോര്‍ച്ചുഗല്‍

ആന്‍ഡ്ര്യൂ അയ്യ്യൂ(73), ഒസ്മാന്‍ ബുഖാരി (89) എന്നിവരാണ് പറങ്കികള്‍ക്കെതിരായി സ്‌കോര്‍ ചെയ്തത്.

ലോകകപ്പ്; ഘാനാ വെല്ലുവിളി അതിജീവിച്ച് പോര്‍ച്ചുഗല്‍
X

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ജയത്തോടെ തുടങ്ങി ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. ഗ്രൂപ്പ് എച്ചില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ആഫ്രിക്കന്‍ വമ്പന്‍മാരായ ഘാനയെ 3-2നാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യനോ റൊണാള്‍ഡോ(65), ജാവോ ഫ്‌ളിക്‌സ്(78), റാഫേല്‍ ലിയോ(80) എന്നിവരാണ് പോര്‍ച്ചുഗലിനായി വലകുലിക്കിയത്. ആന്‍ഡ്ര്യൂ അയ്യ്യൂ(73), ഒസ്മാന്‍ ബുഖാരി (89) എന്നിവരാണ് പറങ്കികള്‍ക്കെതിരായി സ്‌കോര്‍ ചെയ്തത്.

ഈ ലോകകപ്പിലെ ഏറ്റവും ആവേശം നിറഞ്ഞ മല്‍സരങ്ങളില്‍ ഒന്നായിരുന്നു ഇന്ന് നടന്നത്. ഇരുടീമും ഒന്നിനൊന്ന് പ്രകടനമാണ് പുറത്തെടുത്ത്. ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു.ആദ്യ പകുതിയില്‍ പന്തിന്റെ ആധിപത്യം പറങ്കികള്‍ക്ക് തന്നെയായിരുന്നു. രണ്ടാം പകുതിയിലെ 65ാം മിനിറ്റില്‍ പന്തുമായി ഗോള്‍ മുഖം ലക്ഷ്യമാക്കി മുന്നേറുന്ന റോണോയെ ഘാനന്‍ താരം ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 73ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ പ്രതിരോധത്തിലെ അപാകതയില്‍ നിന്ന് ഘാന സമനില പിടിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്ന് തനിച്ചുള്ള മുന്നേറ്റത്തിലൂടെയാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജാവോ ഫ്‌ളിക്‌സ് പോര്‍ച്ചുഗലിന്റെ രണ്ടാം ഗോള്‍ നേടിയത്. വീണ്ടും ബ്രൂണോയുടെ നീക്കത്തിനൊടുവില്‍ റാഫേല്‍ ലിയോ പറങ്കികളുടെ മൂന്നാം ഗോള്‍ സ്‌കോര്‍ ചെയ്തു.


തുടര്‍ന്ന് റൊണാള്‍ഡോ, ഫ്‌ളിക്‌സ്, സില്‍വ എന്നിവരെ പിന്‍വലിച്ച് കോച്ച് മറ്റ് താരങ്ങളെ ഇറക്കുകയായിരുന്നു. ഇതിനിടയിലാണ് ഘാന ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയത്. 89ാം മിനിറ്റിലാണ് സബ്ബായി വന്ന ഒസ്മാന്‍ ബുഖാരി ഘാനയുടെ രണ്ടാം ഗോള്‍ നേടിയത്. ഈ ഗോളിന് ശേഷം മല്‍സരത്തിന്റെ വേഗത കൂടിയിരുന്നു.ഇരുടീമും നിരന്തരം ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നടത്തി. അവസാന മിനിറ്റ് വരെ ഘാന പൊരുതിയിരുന്നു. ഘാന സമനില ഗോളിനായി അടുത്തെത്തിയെങ്കിലും പോര്‍ച്ചുഗല്‍ ഗോളിയും താരങ്ങളും പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു.




Next Story

RELATED STORIES

Share it