Football

ലോകകപ്പ് യോഗ്യത; ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം

ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ കൊളംബിയയെ 6-1ന് ഇക്വഡോര്‍ തകര്‍ത്തു.

ലോകകപ്പ് യോഗ്യത; ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം
X



സാവോപോളോ: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന മല്‍സരങ്ങളില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും തകര്‍പ്പന്‍ ജയം. ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തില്‍ ഉറുഗ്വെയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ തുടര്‍ച്ചയായ നാലാം ജയം നേടിയത.്ആര്‍തുര്‍ മിലോ(34), റിച്ചാര്‍ലിസണ്‍ (45) എന്നിവരാണ് ബ്രസീലിനായി വലകുലിക്കിയത്.


മറ്റൊരു മല്‍സരത്തില്‍ അര്‍ജന്റീന പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. 17ാം മിനിറ്റില്‍ നിക്കോളസ് ഗോണ്‍സലാസ്, 28ാം മിനിറ്റില്‍ ലൗട്ടാറോ മാര്‍ട്ടിന്‍സ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി സ്‌കോര്‍ ചെയ്തത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ കൊളംബിയയെ 6-1ന് ഇക്വഡോര്‍ തകര്‍ത്തു. ജെയിംസ് റൊഡ്രിഗസ് ആണ് കൊളംബിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ചിലിയെ വെനിസ്വേല 2-1നും തറപ്പറ്റിച്ചു. ആര്‍തുര്‍ വിദാലാണ് ചിലിയുടെ ഏക ഗോള്‍ നേടിയത്.






Next Story

RELATED STORIES

Share it