Football

ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്

ഞായറാഴ്ചയാണ് ഇരുടീമിന്റെയും ലീഗിലെ അവസാന മല്‍സരം.

ഫ്രഞ്ച് കപ്പ് പിഎസ്ജിക്ക്
X


പാരിസ്; മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ച് പിഎസ്ജി ഫ്രഞ്ച് കപ്പ് ചാംപ്യന്‍മാരായി. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരാണ് പിഎസ്ജിക്കായി സ്‌കോര്‍ ചെയ്തത്. ഇക്കാര്‍ഡിയുടെ ഗോളിന് എംബാപ്പെയും എംബാപ്പെയുടെ ഗോളിന് ഡി മരിയയുമാണ് അസിസ്റ്റ് ഒരുക്കിയത്.കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്ജിയുടെ ആറാം ഫ്രഞ്ച് കപ്പ് കിരീടമാണിത്. ഫ്രഞ്ച് ലീഗില്‍ പിഎസ്ജി ലില്ലെയ്ക്ക് താഴെ രണ്ടാം സ്ഥാനത്താണ്. ഞായറാഴ്ചയാണ് ഇരുടീമിന്റെയും ലീഗിലെ അവസാന മല്‍സരം. പിഎസ്ജിയുടെ എതിരാളികള്‍ 16ാം സ്ഥാനത്തുള്ള ബ്രീസ്റ്റാണ്. ലില്ലെയുടെ എതിരാളി ആംങ്കേഴ്‌സാണ്. ലില്ലെ മല്‍സരത്തില്‍ തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്യുകയും പിഎസ്ജി മല്‍സരത്തില്‍ ജയിക്കുകയും ചെയ്താല്‍ പിഎസ്ജിക്ക് കിരീടം നേടാം. പിഎസ്ജിയും ലില്ലെയും ജയിച്ചാല്‍ കിരീടം ലില്ലെയ്ക്ക് നേടാം. ലീഗില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് പിഎസ്ജി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്.




Next Story

RELATED STORIES

Share it