Football

കോപ്പാ അമേരിക്കയില്‍ കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം

ഓസ്‌ട്രേലിയയും ഖത്തറും കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു.

കോപ്പാ അമേരിക്കയില്‍ കളിക്കാന്‍ ഇന്ത്യക്ക് ക്ഷണം
X


ന്യൂഡല്‍ഹി: അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ലോകോത്തര ടീമുകള്‍ക്കൊപ്പം കോപ്പാ അമേരിക്കാ കളിക്കാന്‍ ഇന്ത്യക്കും ക്ഷണം. അടുത്ത വര്‍ഷം ജൂണ്‍ 11 മുതല്‍ അര്‍ജന്റീനയിലും കൊളംബിയയിലുമായി ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിലേക്കാണ് ഇന്ത്യക്ക് അവസരം ലഭിച്ചത്. ടൂര്‍ണ്ണമെന്റിലേ ഏഷ്യന്‍ പ്രതിനിധികളായി അവസരം ലഭിച്ച ഓസ്‌ട്രേലിയയും ഖത്തറും കഴിഞ്ഞ ദിവസം പിന്‍മാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ത്യക്ക് അവസരം ലഭിച്ചത്. ഓസ്‌ട്രേലിയയാണ് ഇന്ത്യയെ ടൂര്‍ണ്ണമെന്റിലേക്ക് പരിഗണിക്കാന്‍ മുന്നോട്ട് വന്നത്. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനോട് ഇന്ത്യയെ ഉള്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയ ആവശ്യപ്പെടുകയായിരുന്നു. ഓള്‍ ഇന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുഷാല്‍ ദാസാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

എന്നാല്‍ ഏഷ്യാ കപ്പ്, ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ എന്നിവ നടക്കുന്നത് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ്. ഇക്കാരണത്താല്‍ ഇന്ത്യ അവസരം നിഷേധിച്ചേക്കും. ലയണല്‍ മെസ്സി, നെയ്മര്‍ , ലൂയിസ് സുവാരസ്, ജെയിംസ് റൊഡ്രിഗസ് എന്നീ ലോകോത്തര താരങ്ങള്‍ക്കൊപ്പം കോപ്പയില്‍ കളിക്കുകയെന്നത് വലിയ ഭാഗ്യമാണെന്ന് ഇന്ത്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക് അറിയിച്ചു. എന്നാല്‍ കോപ്പയില്‍ ഭാവിയില്‍ ഇതേ അവസരം വന്നെത്തുമെന്നും കുഷാല്‍ ദാസ് അറിയിച്ചു. കോപ്പയില്‍ ഇന്ത്യ കളിക്കുകയാണെങ്കില്‍ അര്‍ജന്റീന, ചിലി, ഉറുഗ്വെ, ബൊളീവിയാ, പരാഗ്വെ എന്നിവരടങ്ങുന്ന ഗ്രൂപ്പ് എയിലാവും ഉള്‍പ്പെടുക.




Next Story

RELATED STORIES

Share it