Football

ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച്

ഇന്ന് ഔദ്ദ്യോഗികമായി ക്ലബ്ബ് വാര്‍ത്ത പ്രഖ്യാപിക്കുകയായിരുന്നു.മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. തകര്‍ന്ന് കൊണ്ടിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താല്‍ക്കാലിക കോച്ചായി കഴിഞ്ഞ ഡിസംബറിലാണ് സോള്‍ഷ്യര്‍ നിയമിതനാവുന്നത്.

ഒലെ ഗണ്ണാര്‍ സോള്‍ഷ്യര്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച്
X

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അപരാജിത ജയങ്ങള്‍ നല്‍കിയ താല്‍ക്കാലിക കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷ്യറെ സ്ഥിരം കോച്ചായി ക്ലബ് നിയമിച്ചു. ഇന്ന് ഔദ്ദ്യോഗികമായി ക്ലബ്ബ് വാര്‍ത്ത പ്രഖ്യാപിക്കുകയായിരുന്നു.മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. തകര്‍ന്ന് കൊണ്ടിരുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ താല്‍ക്കാലിക കോച്ചായി കഴിഞ്ഞ ഡിസംബറിലാണ് സോള്‍ഷ്യര്‍ നിയമിതനാവുന്നത്.

മുന്‍ കോച്ച് ജോസെ മൊറീഞ്ഞോയെ പുറത്താക്കിയായിരുന്നു സോള്‍ഷ്യറുടെ അന്നത്തെ നിയമനം. യുനൈറ്റഡിന്റെ അടുത്ത കോച്ച് ആരെന്നുള്ള മാസങ്ങളായുള്ള ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരമാണ് സോള്‍ഷ്യര്‍. യുനൈറ്റഡ് കോച്ചായി നിയമിതനായ ശേഷം 19 മല്‍സരങ്ങളില്‍ നിന്ന് 14 എണ്ണത്തില്‍ യുനൈറ്റഡ് ജയം കണ്ടു. കൂടാതെ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിയെ തകര്‍ത്ത് ക്വാര്‍ട്ടറിലും യുനൈറ്റഡ് കടന്നു. പ്രീമിയര്‍ ലീഗിലെ ആദ്യ നാല് സ്ഥാനങ്ങളില്‍ ഏതെങ്കിലും ഒന്ന് നേടണമെന്നും ചാംപ്യന്‍സ് ലീഗ് സ്വന്തമാക്കണമെന്നുമാണ് മുന്‍ യുനൈറ്റഡ് താരം കൂടിയായ സോള്‍ഷ്യറുടെ ആഗ്രഹം.

ഏതൊരു പരിശീലകനും ആഗ്രഹിക്കുന്ന തുടക്കമാണ് യുനൈറ്റഡില്‍ സോള്‍ഷ്യറിന് കിട്ടിയത്. ചെറിയ ടീമുകള്‍ക്കെതിരേ തോറ്റിരുന്ന യുനൈറ്റഡ് സോള്‍ഷ്യറുടെ വരവിന് ശേഷം ചെല്‍സി, ആഴ്‌സണല്‍ തുടങ്ങിയ വമ്പന്‍ ക്ലബ്ബുകളെ അവരുടെ തട്ടകത്തില്‍ നിന്ന് തന്നെ തോല്‍പ്പിച്ചിരുന്നു. ഏവരോട് മികച്ച നിലയില്‍ പെരുമാറുന്ന സോള്‍ഷ്യറെക്കുറിച്ച് ടീമില്‍ താരങ്ങള്‍ തന്നെ മികച്ച പ്രസ്താവനകളുമായി മുമ്പ് രംഗത്തുവന്നിരുന്നു. കളിക്കാര്‍ക്ക് സോള്‍ഷ്യര്‍ യുനൈറ്റഡില്‍ സ്വാതന്ത്ര്യം നല്‍കുന്നെുവെന്നും പോഗ്ബ പറഞ്ഞിരുന്നു. ഇതാവാം തന്റെ നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാന്‍ കാരണമെന്നും താരം പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it