Football

ഓവര്‍സീസ് കണ്ണൂര്‍ സിറ്റി ഫുട്‌ബോള്‍ മത്സരം

ഓവര്‍സീസ് കണ്ണൂര്‍ സിറ്റി കൂട്ടായ്മയുടെ പ്രഥമ ഫുട്‌ബോള്‍ മത്സരം നടന്നു. ഫൈനല്‍ മത്സരത്തില്‍ സിറ്റി ഹീറോസ് പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ജേതാക്കളായി.

ഓവര്‍സീസ് കണ്ണൂര്‍ സിറ്റി ഫുട്‌ബോള്‍ മത്സരം
X

മസ്‌കത്ത്: ഓവര്‍സീസ് കണ്ണൂര്‍ സിറ്റി കൂട്ടായ്മയുടെ പ്രഥമ ഫുട്‌ബോള്‍ മത്സരം നടന്നു. 'OKCK ഫുട്‌ബോള്‍ ലീഗ് 2019 ടൂര്‍ണമെന്റില്‍'സിറ്റി ഹീറോസ്, സിറ്റി ബ്ലാസ്‌റ്റേഴ്‌സ്, സിറ്റി സ്‌െ്രെടക്കേഴ്‌സ്, സിറ്റി വാരിയേഴ്‌സ് എന്നീ ടീമുകള്‍ മാറ്റുരച്ചു. വാശിയേറിയ കാല്‍പന്തുകളിയില്‍ സിറ്റി ഹീറോസും സിറ്റി ബ്ലാസ്‌റ്റേഴ്‌സും ഫൈനലിലെത്തി. ഫൈനല്‍ മത്സരത്തില്‍ സിറ്റി ഹീറോസ് പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ജേതാക്കളായി. റണ്ണറപ്പ് നേടിയ സിറ്റി ബ്ലാസ്‌റ്റേഴ്‌സിനുള്ള ട്രോഫി ഓക്കേ സികെ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മഠത്തിലില്‍ നിന്നും ടീം ക്യാപ്റ്റന്‍ നജാത്തും കോച്ച് റഹീസും ചേര്‍ന്ന് ഏറ്റുവാങ്ങി.

വിന്നറായ സിറ്റി ഹീറോസിനുള്ള ട്രോഫി ഓക്കേ സികെ പ്രസിഡന്റ് ഷംസു മാടപ്പുരയില്‍ നിന്ന് ടീം ക്യാപ്റ്റന്‍ അഷ്ഫാഖും കോച്ച് നൗഷാദ് കല്ലിങ്കീലും ചേര്‍ന്ന് ഏറ്റുവാങ്ങുകയുണ്ടായി. വിജയികളായ സിറ്റി ഹീറോസിന്റെ ടീം അംഗങ്ങള്‍ക്കുള്ള മെഡലുകള്‍ ഷുഹൈബ് വാഴക്കുളം കര, ഫൈസല്‍ മത്ര, ആഷിക് ചാലിയംപുറം, അഹ്ജാസ് എന്നിവര്‍ വിതരണം ചെയ്തു.

Next Story

RELATED STORIES

Share it