Football

ചാംപ്യന്‍സ് ലീഗ് കളിക്കണം; മാഞ്ചസ്റ്ററിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് ബെന്‍ഫിക്കാ താരം

യുനൈറ്റഡിന്റെ അടുത്ത സീസണിലേക്ക് എറിക് ടെന്‍ നോട്ടമിട്ട പ്രധാന താരമായിരുന്നു.

ചാംപ്യന്‍സ് ലീഗ് കളിക്കണം; മാഞ്ചസ്റ്ററിന്റെ വമ്പന്‍ ഓഫര്‍ നിരസിച്ച് ബെന്‍ഫിക്കാ താരം
X


മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ 80മില്ല്യണ്‍ യൂറോയുടെ ഓഫര്‍ നിരസിച്ച് ബെന്‍ഫിക്കയുടെ ഉറുഗ്വെ താരം ഡാര്‍വിന്‍ നൂനസ്. നിലവില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയുടെ ഫോര്‍വേഡാണ് 22കാരനായ നൂനസ്. പോര്‍ച്ചുഗല്‍ പ്രൈമിറാ ലീഗില്‍ കളിക്കുന്ന താരം ചാംപ്യന്‍സ് ലീഗില്‍ കളിക്കാനുള്ള മോഹത്തെ തുടര്‍ന്നാണ് യുനൈറ്റഡിന്റെ വന്‍ ഓഫര്‍ നിരസിച്ചത്. നിലവില്‍ ലീഗില്‍ ബെന്‍ഫിക്ക മൂന്നാം സ്ഥാനത്താണ്. ബെന്‍ഫിക്ക ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചതാണ്. മാഞ്ചസ്റ്ററിനാവട്ടെ നിലവില്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ല. ഇതേ തുടര്‍ന്നാണ് ചുവപ്പ് ചെകുത്താന്‍മാരുടെ ഓഫര്‍ നൂനസ് തള്ളിയത്. യുനൈറ്റഡിന്റെ അടുത്ത സീസണിലേക്ക് എറിക് ടെന്‍ നോട്ടമിട്ട പ്രധാന താരമായിരുന്നു.




Next Story

RELATED STORIES

Share it