Football

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പായി

ഇന്ന് നടന്ന മല്‍സരത്തില്‍ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ കുതിപ്പ് തുടര്‍ന്നത്.

കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ചാംപ്യന്‍സ് ലീഗ് യോഗ്യത ഉറപ്പായി
X

സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂള്‍ തേരോട്ടം തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ അവസാന സ്ഥാനക്കാരായ നോര്‍വിച്ച് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ കുതിപ്പ് തുടര്‍ന്നത്. റെലഗേഷന്‍ ഭീഷണിയുള്ള നോര്‍വിച്ച് ആദ്യ പകുതിയില്‍ മികച്ച കളി പുറത്തെടുത്തിരുന്നു. എന്നാല്‍, രണ്ടാം പകുതിയില്‍ പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ സാദിയോ മാനോയുടെ ഗോളില്‍ ലിവര്‍പൂള്‍ രക്ഷപ്പെടുകയായിരുന്നു.

78ാം മിനിറ്റിലാണ് മാനെ ഗോള്‍ നേടിയത്. 12 മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ മികച്ച ലീഡോടെ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് യോഗ്യതയും നേടി. 26 മല്‍സരങ്ങളില്‍ 25 ഉം ജയിച്ചാണ് ചെമ്പടയുടെ തേരോട്ടം. മറ്റൊരു മല്‍സരത്തില്‍ സത്താംപ്ടണെ 2-1ന് ബേണ്‍ലി തോല്‍പ്പിച്ചു.


Next Story

RELATED STORIES

Share it