നിക്കോളസ് പെപ്പേ ഇനി ആഴ്‌സണലിന് സ്വന്തം

80 മില്യണ്‍ യൂറോയ്ക്കാണ് ആഴ്‌സണല്‍ പെപ്പേയെ സ്വന്തമാക്കിയത്.

നിക്കോളസ് പെപ്പേ ഇനി ആഴ്‌സണലിന് സ്വന്തം

പാരിസ്: ഫ്രഞ്ച് ക്ലബ്ബ് ലില്ലേയുടെ താരവും ഐവറികോസ്റ്റ് ടീമംഗവുമായ നിക്കോളസ് പെപ്പേയെ ഇംഗ്ലിഷ് ക്ലബ്ബ് ആഴ്‌സണല്‍ സ്വന്തമാക്കി. 80 മില്യണ്‍ യൂറോയ്ക്കാണ് ആഴ്‌സണല്‍ പെപ്പേയെ സ്വന്തമാക്കിയത്.

അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ട്രാന്‍സ്ഫര്‍ ക്ലോസ് ചെയ്യും. ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയും പെപ്പേയ്ക്കായി വലവീശിയിരുന്നു. 24കാരനായ പെപ്പേ 41 മല്‍സരങ്ങളില്‍നിന്ന് 23 ഗോളുകളും 21 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top