Football

പിഎസ്ജിയില്‍ മെസ്സി വന്നത് മുതല്‍ എംബാപ്പെയ്ക്ക് അസൂയ ഉടലെടുത്തു; തമ്മിലുള്ള ബന്ധം വഷളായി: നെയ്മര്‍

പിഎസ്ജിയില്‍ മെസ്സി വന്നത് മുതല്‍ എംബാപ്പെയ്ക്ക് അസൂയ ഉടലെടുത്തു; തമ്മിലുള്ള ബന്ധം വഷളായി: നെയ്മര്‍
X

റിയാദ്: പിഎസ്ജിയില്‍ എംബാപ്പെയും താനും ഉറ്റ സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും എന്നാല്‍ 2021ല്‍ ലയണല്‍ മെസ്സി പിഎസ്ജിയില്‍ വന്നത് മുതല്‍ എംബാപ്പെയും താനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വന്നുവെന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍. എംബാപ്പെയും താനും ആത്മാര്‍ത്ഥ സുഹൃത്തുക്കളായിരുന്നു. എന്തും ഷെയര്‍ ചെയ്യാനുള്ള ബന്ധമായിരുന്നു. പ്രകടനത്തിലും പരസ്പരം സഹായിക്കുമായിരുന്നു. ടീമിന്റെ വിജയം തന്നെയായിരുന്നു പ്രധാനം. എന്നാല്‍ തന്റെ ആത്മ സുഹൃത്ത് മെസി പാരിസിലെത്തിയത് മുതല്‍ എംബാപ്പെ എന്നില്‍ നിന്നും അകന്നു.

ബാഴ്‌സയില്‍ ഞാനും മെസ്സിയും തമ്മിലുള്ള കൂട്ടുകെട്ട് പാരിസിലും തുടര്‍ന്നു. അത് എംബാപ്പെയ്ക്ക് അസ്വസ്ഥത സൃഷ്ടിച്ചു. ഞാന്‍ മറ്റാരുമായും അടുക്കുന്നത് എംബാപ്പെയ്ക്ക് ഇഷ്ടമായിരുന്നില്ല. താന്‍ എംബാപ്പെയോടു മാത്രം കൂട്ടുകൂടന്നതായിരുന്നു താരത്തിന് ഇഷ്ടം. ആ ബന്ധത്തിനിടയിലേക്ക് മെസ്സി വന്നത് എംബാപ്പെയുടെ ഉള്ളില്‍ വലിയ ആഘാതം തന്നെയായിരുന്നു. -അല്‍ ഹിലാല്‍ താരമായ നെയ്മര്‍ പറഞ്ഞു.

എംബാപ്പെയ്ക്ക് മെസിയും ഞാനും തമ്മിലുള്ള ബന്ധത്തില്‍ അസൂയ ഉടലെടുത്തു. പലപ്പോഴായി ഞങ്ങള്‍ വഴക്കടിച്ചു. അത് കളിക്കളത്തിലും പ്രകടമായി. മൂന്ന് പേരുടെയും പ്രകടനത്തെ അത് കാര്യമായി ബാധിച്ചു. പഴയ ഒത്തിണക്കത്തോടെ കളിക്കാന്‍ ഞങ്ങള്‍ക്കായില്ലെന്നും മുന്‍ പിഎസ്ജി താരമായ നെയ്മര്‍ പറഞ്ഞു. ദിനംപ്രതി ബന്ധം വഷളായെന്നും അത് വലിയ അകല്‍ച്ചയിലേക്ക് നീങ്ങിയെന്നും നെയ്മര്‍ പറയുന്നു. ഗ്രൗണ്ടില്‍ പരസ്പരം സഹായിക്കാന്‍ കഴിയാത്ത വിധം ബന്ധം അകല്‍ച്ചയിലേക്ക് നീങ്ങിയെന്നും നെയ്മര്‍ പറയുന്നു. പരിക്കിന്റെ പിടിയില്‍ നിന്നും മോചിതനായ നെയ്മര്‍ ഉടന്‍ അല്‍ ഹിലാല്‍ ടീമിനായി ഇറങ്ങു. മെസ്സിയുടെ ഇന്റര്‍മിയാമിയിലേക്ക് നെയ്മര്‍ എത്തുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.




Next Story

RELATED STORIES

Share it