പിഎസ്ജിയില്‍ സംതൃപ്തന്‍ , ക്ലബ്ബ് വിടില്ല: നെയ്മര്‍
ചാംപ്യന്‍സ് ലീഗില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലും താരം കയറി.

പാരിസ്: പിഎസ്ജിയില്‍ വളരെ സന്തോഷവാനാണെന്നും താന്‍ ക്ലബ്ബ് വിടാന്‍ ആലോചിക്കുന്നില്ലെന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍. ക്ലബ്ബിലെ പ്രകടനത്തില്‍ താന്‍ അതീവ സന്തുഷ്ടനാണ്. സഹതാരങ്ങളും ക്ലബ്ബുമായും നല്ല ബന്ധമാണെന്നും ഇത് തുടരാനാണ് താല്‍പ്പര്യമെന്നും നെയ്മര്‍ പറഞ്ഞു. ഇസ്താബൂള്‍ ബാസ്‌കസെഹറിനെ് തോല്‍പ്പിച്ച് ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ കടന്നശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് നെയ്മര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. നെയ്മറും എംബാപ്പെയും പിഎസ്ജിയില്‍ തന്നെ തുടരുമെന്നും ഇരുവരുടെയും കരാറുകള്‍ നീട്ടുമെന്നും ക്ലബ്ബ് പ്രസിഡന്റ് നസീര്‍ അല്‍ ഖെലെഫിയും വ്യക്തമാക്കി. ഇന്ന് ഹാട്രിക്ക് നേടിയ നെയ്മര്‍ നിരവധി റെക്കോഡുകളും സ്വന്തമാക്കിയിരുന്നു. ചാംപ്യന്‍സ് ലീഗില്‍ മൂന്ന് ഹാട്രിക്കുകള്‍ നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിലും താരം കയറി. കൂടാതെ രണ്ട് വ്യത്യസ്ത ക്ലബ്ബുകള്‍ക്കായി ചാംപ്യന്‍സ് ലീഗില്‍ 20 വീതം ഗോളുകള്‍ നേടിയ താരമെന്ന നേട്ടവും നെയ്മര്‍ കരസ്ഥമാക്കി. ചാംപ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ലാറ്റിന്‍ അമേരിക്കന്‍ താരങ്ങളില്‍ രണ്ടാമത്തെ താരമെന്ന റെക്കോഡും നെയ്മര്‍ നേടി.118 ഗോളുകള്‍ നേടിയ മെസ്സിയാണ് നെയ്മറിന് മുന്നിലുള്ളത്.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTബഫര്‍സോണ്‍: സുപ്രിംകോടതി വിധിക്കെതിരേ കേരളം തിരുത്തല്‍ ഹരജി നല്‍കും
30 Jun 2022 6:42 PM GMTകടലില്‍ അപകടത്തില്‍പ്പെട്ട മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
30 Jun 2022 6:15 PM GMTമദ്റസകളല്ല ആര്‍എസ്എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്: സുനിതാ നിസാര്‍
30 Jun 2022 3:27 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഷിന്‍ഡെ; ഉപമുഖ്യമന്ത്രിയായി...
30 Jun 2022 3:02 PM GMT