Football

ഗോണ്‍സാലസിന്റെ മുഖത്തടിക്കണമെന്ന് നെയ്മര്‍; വിലക്കിന് സാധ്യത

ഇന്ന് നടന്ന ഫ്രഞ്ച് ലീഗിലെ മാര്‍സിലെ-പിഎസ്ജി മല്‍സരത്തിനിടെയാണ് നെയ്മറെ ഗോണ്‍സാലസ് വംശീയമായി അധിക്ഷേപച്ചെന്ന ആരോപണം ഉയര്‍ന്നത്.

ഗോണ്‍സാലസിന്റെ മുഖത്തടിക്കണമെന്ന് നെയ്മര്‍; വിലക്കിന് സാധ്യത
X

പാരിസ്: തന്നെ വംശീയമായി അധിക്ഷക്ഷേപിച്ച മാര്‍സിലെ താരം അല്‍വാരോ ഗോണ്‍സാലസിന്റെ മുഖത്തടിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ടെന്ന് നെയ്മര്‍.ട്വിറ്ററിലൂടെയാണ് താരം മാര്‍സിലെ താരത്തിനെതിരേ രംഗത്തെത്തിയത്. എന്നാല്‍ ഗോണ്‍സാലസ് ആരോപണം നിഷേധിച്ചു. താന്‍ വംശീയതയ്ക്ക് എതിരാണെന്നും താന്‍ ഒരിക്കല്‍ പോലും ആരോടും അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും താരം പറഞ്ഞു. പിഎസ്ജി താരങ്ങള്‍ തോല്‍വി അംഗീകരിക്കണമെന്നും തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണമെന്നും അല്ലാതെ രോഷാകുലരാവുകയല്ല വേണ്ടതെന്നും ഗോണ്‍സാലസ് വ്യക്തമാക്കി.

ഇന്ന് നടന്ന ഫ്രഞ്ച് ലീഗിലെ മാര്‍സിലെ-പിഎസ്ജി മല്‍സരത്തിനിടെയാണ് നെയ്മറെ ഗോണ്‍സാലസ് വംശീയമായി അധിക്ഷേപച്ചെന്ന ആരോപണം ഉയര്‍ന്നത്. നെയ്മറാണ് ആരോപണം ഉന്നിയിച്ചത്. മല്‍സരത്തിനിടെയുണ്ടായ കയ്യാങ്കളിക്കിടെ നെയ്മറിന് റഫറി ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നു. ഗോണ്‍സാലസിനെ നെയ്മര്‍ തലയ്ക്കടിച്ചിരുന്നു. മല്‍സരത്തില്‍ 12 മഞ്ഞകാര്‍ഡും അഞ്ച് ചുവപ്പ് കാര്‍ഡുമാണ് പിറന്നത്. മാര്‍സിലെ കോച്ചും ഗോണ്‍സാലസിന് പിന്‍തുണയായി എത്തിയിട്ടുണ്ട്. എന്നാല്‍ നെയ്മര്‍ തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഗോണ്‍സാലസ് തനിക്കെതിരേ വംശീയ പരാമര്‍ശം നടത്തിയിട്ടുണ്ടെന്നു നെയ്മര്‍ വ്യക്തമാക്കി.

അതിനിടെ നെയ്മറുടെ ആരോപണം സത്യമല്ലെങ്കില്‍ താരത്തിനെതിരേ വന്‍ നടപടിക്കൊരുങ്ങി യുവേഫാ. 10 മല്‍സരങ്ങളില്‍ വിലക്ക് വരാനുള്ള ശിക്ഷയായിരിക്കും താരത്തിനെതിരേ ഉണ്ടാവുക. നിലവില്‍ മൂന്ന് മല്‍സരങ്ങളാണ് നെയ്മറിന് നഷ്ടമാവുക. വിവാദ സംഭവ വികാസങ്ങള്‍ക്ക് ശേഷം നെയ്മര്‍ റഫറിക്കെതിരേയും രംഗത്ത് വന്നിരുന്നു. ചാംപ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ പിഎസ്ജിയുടെ തുടര്‍ച്ചയായ ഈ സീസണിലെ രണ്ടാം തോല്‍വിയാണ്.




Next Story

RELATED STORIES

Share it