ചാംപ്യന്‍സ് ലീഗ്; നെയ്മറും കീനും ബാഴ്‌സയ്‌ക്കെതിരേയില്ല
പിഎസ്ജിയുടെ ആറോളം മല്‍സരങ്ങളാണ് നെയ്മറിന് നഷ്ടമായത്.

പാരിസ്: ആരാധകര്‍ കാത്തിരിക്കുന്ന ചാംപ്യന്‍സ് ലീഗിലെ ബാഴ്‌സലോണ-പിഎസ്ജി മല്‍സരത്തില്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കില്ല. പരിക്ക് മാറിയ നെയ്മര്‍ കഴിഞ്ഞ ദിവസം പിഎസ്ജി സ്‌ക്വാഡിനൊപ്പം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ താരം പൂര്‍ണ്ണ ഫിറ്റ്‌നെസ് കൈവരിച്ചിട്ടില്ലെന്ന് പിഎസ്ജി മെഡിക്കല്‍ ടീം അറിയിച്ചു. പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തിലും നെയ്മര്‍ കളിച്ചിരുന്നില്ല. താരം രണ്ടാം പാദത്തില്‍ കളിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ബാഴ്‌സലോണ വിട്ടതിന് ശേഷം ആദ്യമായി നെയ്മര്‍ മെസ്സിക്ക് നേരെ വരുന്ന മല്‍സരമാണ് ഇതോടെ ആരാധകര്‍ക്ക് നഷ്ടപ്പെട്ടത്. ആദ്യപാദത്തില്‍ നെയ്മര്‍ ഇല്ലാതെ പിഎസ്ജി ബാഴ്‌സയ്‌ക്കെതിരേ 4-1ന് ജയിച്ചിരുന്നു. ഫെബ്രുവരി 10നാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. പിഎസ്ജിയുടെ ആറോളം മല്‍സരങ്ങളാണ് നെയ്മറിന് നഷ്ടമായത്.
മറ്റൊരു പ്രധാന താരമായ മോയിസ് കീനും നാളെ പിഎസ്ജി സ്‌ക്വാഡില്‍ ഉണ്ടാവില്ല. കൊവിഡിനെ തുടര്‍ന്ന് താരം നിരീക്ഷണത്തിലാണ്. എവര്‍ട്ടണില്‍ നിന്നും ലോണില്‍ എത്തിയ കീന്‍ പിഎസ്ജിക്കൊപ്പം മികച്ച ഫോമിലാണ്.
RELATED STORIES
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച്...
5 July 2022 1:08 AM GMTസര്‍ക്കാര്‍ ഓഫിസുകളില്‍ പണമടയ്ക്കാന്‍ ഇനി 'ഇടിആര്‍5'
5 July 2022 12:53 AM GMTകേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT