നെയ്മര്‍ പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് വീണ്ടും പുറത്ത്
പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ നിമെസിനെതിരായ മല്‍സരത്തിനുള്ള പിഎസ്ജി സ്‌ക്വാഡില്‍ നിന്ന് പുറത്ത്. ലീഗ് വണ്ണിലെ ആദ്യമല്‍സരത്തില്‍ നിന്നാണ് സൂപ്പര്‍ താരത്തെ പുറത്താക്കിയത്. നേരത്തെ പ്രീ സീസണ്‍ മല്‍സരങ്ങളില്‍ നിന്നും പിഎസ്ജി നെയ്മറെ മാറ്റിനിര്‍ത്തിയിരുന്നു. സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത് വഴി താരത്തിന്റെ ക്ലബ്ബ് മാറ്റം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
നെയ്മറുടെ ട്രാന്‍സ്ഫറുമായുള്ള ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്ന് പിഎസ്ജി ഡയറക്ടര്‍ ലിയാനാര്‍ഡോ പറഞ്ഞു. റയല്‍ മാഡ്രിഡും ബാഴ്‌സലോണയുമാണ് നെയ്മറിനായി രംഗത്തുള്ളത്. സ്പാനിഷ് ലീഗിലെ ട്രാന്‍സ്ഫര്‍ ഡെഡ് ലൈന്‍ ഈ മാസം അവസാനമാണ്. നെയ്മറിന്റെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ ഈ മാസം 20 ഓടെ തീരുമാനമാകുമെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ടീമിലെ സ്ഥാനം പുറത്തായതിനാല്‍ നെയ്മര്‍ ഉടന്‍ പാരിസ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.
RELATED STORIES
ഷാര്ജയില് മലയാളി വിദ്യാര്ത്ഥിനി കെട്ടിടത്തില് നിന്നും വീണ് മരിച്ചു
7 Dec 2019 3:45 PM GMTഒഡിഇപിസി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാരെ നിയമിക്കുന്നു
7 Dec 2019 9:21 AM GMTപൗരത്വ ഭേദഗതി ബില്ല്: കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരേ പ്രതിഷേധം
6 Dec 2019 1:42 PM GMTതൃക്കലങ്ങോട് സ്വദേശി ജിദ്ദയില് വാഹനമിടിച്ചു മരിച്ചു
5 Dec 2019 5:50 PM GMTദോഹ മെട്രോ ഗ്രീന്ലൈനിലെ പരീക്ഷണ ഓട്ടം 10ന് ആരംഭിക്കും
5 Dec 2019 3:49 PM GMT