Football

വഞ്ചനാക്കേസ്; നെയ്മര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് സാധ്യത

സാന്റോസ് ക്ലബ്ബ് ഉടമ, ബാഴ്‌സ ഉടമ, മുന്‍ ബാഴ്‌സ പ്രസിഡന്റ് ബാര്‍ത്യുമ എന്നിവരും കേസില്‍ പ്രതികളാണ്.

വഞ്ചനാക്കേസ്; നെയ്മര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് സാധ്യത
X

സാവോപോളോ: പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് ജയില്‍ ശിക്ഷയ്ക്ക് സാധ്യത. വഞ്ചനാ കേസിലാണ് താരം കുടുങ്ങാന്‍ സാധ്യത. 2013ല്‍ സാന്റോസില്‍ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയതുമായി ബന്ധപ്പെട്ട കേസിലാണ് അടുത്ത ആഴ്ച വിചാരണ തുടങ്ങാനിരിക്കുന്നത്. ബ്രസീലിയന്‍ നിക്ഷേപക സ്ഥാപനമായ ഡിഐഎസാണ് നെയ്മര്‍ക്കെതിരേ പരാതി നല്‍കിയത്. നെയ്മറെ കൂടാതെ മാതാപിതാക്കള്‍, സാന്റോസ് ക്ലബ്ബ് ഉടമ, ബാഴ്‌സ ഉടമ, മുന്‍ ബാഴ്‌സ പ്രസിഡന്റ് ബാര്‍ത്യുമ എന്നിവരും കേസില്‍ പ്രതികളാണ്.


17ാം വയസ്സില്‍ ഡിഐഎസ്സിന് നെയ്മറുടെ മേല്‍ 40 ശതമാനം അവകാശം ഉണ്ടായിരുന്നു. എന്നാല്‍ ഡിഐഎസ്സിന്റെ സമ്മതം വാങ്ങാതെ നെയ്മര്‍ ബാഴ്‌സയിലേക്ക് ചേക്കേറുകയായിരുന്നു. ഡിഐഎസ്സിന് 17 മില്ല്യണ്‍ അന്ന് കൈമാറിയെങ്കിലും താരത്തിന്റെ അവകാശത്തിനുള്ള പങ്ക് പൂര്‍ണ്ണായും ലഭിച്ചില്ലെന്നാണ് പരാതി. കൂടാതെ ബാഴ്‌സ വാങ്ങിയ തുകയേക്കാള്‍ നല്‍കാന്‍ ക്ലബ്ബുകള്‍ ഉണ്ടായിട്ടും താരത്തെ ബാഴ്‌സയ്ക്ക് നല്‍കിയതിനെതിരേയും ഡിഐഎസ് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.




Next Story

RELATED STORIES

Share it