Football

ഇസ്രായേല്‍ യോഗ്യത നേടിയാല്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് സ്പെയ്ന്‍

ഇസ്രായേല്‍ യോഗ്യത നേടിയാല്‍ ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് സ്പെയ്ന്‍
X

മാഡ്രിഡ്: 2026 ഫുട്‌ബോള്‍ ലോകകപ്പിന് ഇസ്രായേല്‍ യോഗ്യത നേടിയാല്‍ സ്പെയിനിനെ ലോകകപ്പിന് അയക്കുന്നത് ആലോചിക്കുമെന്ന് സ്പാനിഷ് ഭരണകൂടം. നിലവില്‍ ആദ്യ രണ്ട് യോഗ്യത റൗണ്ട് മല്‍സരങ്ങളും വിജയിച്ച സ്പെയ്ന്‍ ടൂര്‍ണമെന്റിലെ കിരീട സാധ്യതയുള്ള ടീമാണ്. അടുത്ത വര്‍ഷം ജൂണിലാണ് അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവര്‍ വേദിയാവുന്ന ലോകകപ്പ് നടക്കുന്നത്.

ഇറ്റലിയും നോര്‍വേയുമുള്ള ഗ്രൂപ്പില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് ഇസ്രായേല്‍. ഗ്രൂപ്പ് ജേതാക്കള്‍ക്ക് മാത്രമാണ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ കഴിയുക. രണ്ടാം സ്ഥാനക്കാര്‍ക്ക് പ്ലേയ് ഓഫിലൂടെയും യോഗ്യത നേടാന്‍ അവസരമുണ്ട്.

റഷ്യയെ വിലക്കിയതുപോലെ ഇസ്രായേലിനെയും കായിക മല്‍സരങ്ങളില്‍ നിന്ന് വിലക്കണമെന്നാവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് സ്പാനിഷ് ടീമിനെ ലോകകപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ വീണ്ടും ആലോചിക്കണമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്.

Next Story

RELATED STORIES

Share it