Football

ന്യൂകാസില്‍ യുനൈറ്റഡിനെ സൗദി അറേബ്യ ഏറ്റെടുക്കില്ല

ന്യൂകാസില്‍ യുനൈറ്റഡിനെ സൗദി അറേബ്യ ഏറ്റെടുക്കില്ല
X

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ന്യൂകാസില്‍ യുനൈറ്റഡിനെ സൗദി അറേബ്യന്‍ പിഐഎഫ് ഏറ്റെടുക്കില്ല. പ്രീമിയര്‍ ലീഗ് അതോറിറ്റിയും സൗദിയും തമ്മിലുള്ള കരാര്‍ കാലഹരണപ്പെട്ടുവെന്നും ക്ലബ്ബ് ഏറ്റെടുക്കുന്നതില്‍ നിന്നും ഞങ്ങള്‍ പിന്‍മാറുകയാണെന്നും അവര്‍ ട്വിറ്ററില്‍ അറിയിച്ചു.

സൗദി അറേബ്യന്‍ പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, പിസിപി ക്യാപിറ്റല്‍ പാര്‍ട്ട്നേഴ്സ്, റൂബന്‍ സഹോദരങ്ങള്‍ എന്നിവരാണ് കഴിഞ്ഞ ഏപ്രിലില്‍ 300 ബില്ല്യണ്‍ യൂറോയ്ക്ക് ന്യൂകാസിലിനെ വാങ്ങാന്‍ തീരുമാനിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ എന്താവുമെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഇത് ഏറ്റെടുക്കല്‍ നഷ്ടത്തിലാവാന്‍ കാരണമായേക്കാമെന്നും സൗദി അധികൃതര്‍ അറിയിച്ചു. കൂടാതെ കരാറിന്റെ കാര്യത്തില്‍ പ്രീമിയര്‍ ലീഗ് വ്യക്തമായ നടപടികള്‍ നടത്തിയില്ലെന്നും സൗദി അറിയിക്കുന്നു. പ്രീമിയര്‍ ലീഗില്‍ വലിയ ചരിത്രമുള്ള ന്യൂകാസിലിനെ സൗദി ഏറ്റെടുക്കുന്നതിലൂടെ വമ്പന്‍ താരങ്ങള്‍ അടുത്ത സീസണില്‍ ക്ലബ്ബിലെത്തുമെന്ന് അധികൃതര്‍ സൂചന നല്‍കിയിരുന്നു. സൗദി പിന്‍മാറിയതോടെ ന്യൂകാസില്‍ ആരാധകരുടെ വമ്പന്‍ സ്വപ്നം പൊലിഞ്ഞു. ക്ലബ്ബിന്റെ 80 ശതമാനം ഓഹരി സൗദി പബ്ലിക്ക് ഇന്‍വെസ്റ്റ്മെന്റിനും 10 ശതമാനം ഓഹരി പിസിപി ക്യാപിറ്റല്‍ പാര്‍ട്ട്ണേഴ്സിനും 10 ശതമാനം ബ്രിട്ടീഷ് വ്യവസായികളായ റൂബന്‍ ബ്രദേവ്സിനുമായിരുന്നു. ന്യൂകാസിലിന്റെ നിലവിലെ ഉടമ മൈക്ക് ആഷ്ലിയാണ്.




Next Story

RELATED STORIES

Share it