Football

നേഷന്‍സ് ലീഗ്; ഇറ്റലി-ജര്‍മ്മനി മല്‍സരം സമനിലയില്‍

ഇറ്റലിയുടെ അടുത്ത മല്‍സരം ഹംഗറിക്കെതിരേയാണ്.

നേഷന്‍സ് ലീഗ്; ഇറ്റലി-ജര്‍മ്മനി മല്‍സരം സമനിലയില്‍
X


റോം: നേഷന്‍സ് ലീഗില്‍ കരുത്തരായ ജര്‍മ്മനിയെ സമനിലയില്‍ പിടിച്ച് ഇറ്റലി. 1-1നാണ് മല്‍സരം അവസാനിച്ചത്. യുവനിരയുമായാണ് ഇറ്റലി ഇറങ്ങിയത്. 70ാം മിനിറ്റില്‍ പെലെഗ്രിനിയാണ് ഇറ്റലിക്ക് ലീഡ് നല്‍കിയത്. 73ാം മിനിറ്റില്‍ കിമ്മിച്ചിലൂടെ ജര്‍മ്മനി തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് ഇരുടീമും ഒപ്പത്തിനൊപ്പം നില്‍ക്കുകയായിരുന്നു. പന്തടക്കത്തില്‍ ജര്‍മ്മനി മുന്നില്‍ നിന്നപ്പോള്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. എ3 ഗ്രൂപ്പില്‍ ജര്‍മ്മനിയുടെ അടുത്ത മല്‍സരം ഇംഗ്ലണ്ടിനെതിരേയാണ്. ഇറ്റലിയുടെ അടുത്ത മല്‍സരം ഹംഗറിക്കെതിരേയാണ്. ഹംഗറി കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.




Next Story

RELATED STORIES

Share it