Football

തുടര്‍ച്ചയായ അഞ്ചാം തവണയും സ്‌പെയിന്‍-പോര്‍ച്ചുഗല്‍ മല്‍സരം സമനിലയില്‍

പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്‌പെയിന്‍ തന്നെയാണ് മുന്നിട്ട് നിന്നത്.

തുടര്‍ച്ചയായ അഞ്ചാം തവണയും സ്‌പെയിന്‍-പോര്‍ച്ചുഗല്‍ മല്‍സരം സമനിലയില്‍
X


ലിസ്ബണ്‍: യൂറോപ്പിലെ പ്രമുഖ ശക്തികളായ പോര്‍ച്ചുഗലും സ്‌പെയിനും നേഷന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഫലം സമനിലയില്‍. ഇത് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇരുവരും സമനിലയില്‍ പിരിയുന്നത്. ആദ്യ പകുതിയിലെ 25ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടയാണ് സ്‌പെയിനിന് ലീഡെടുത്തത്. എന്നാല്‍ 82ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ സമനില പിടിച്ചു. ഡാ ലുസ് ഹൊറാറ്റയാണ് പോര്‍ച്ചുഗലിന് ആശ്വാസ ഗോള്‍ നല്‍കിയത്. കാന്‍സലോയുടെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സ്‌പെയിന്‍ തന്നെയാണ് മുന്നിട്ട് നിന്നത്.




Next Story

RELATED STORIES

Share it