Football

അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ഫിഫ അണ്ടര്‍-20 ലോകകപ്പ് ചാമ്പ്യന്മാര്‍

അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ഫിഫ അണ്ടര്‍-20 ലോകകപ്പ് ചാമ്പ്യന്മാര്‍
X

സാന്‍ഡിയാഗോ: അണ്ടര്‍ 20 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ തകര്‍ത്ത് മൊറോക്കോ ചാമ്പ്യന്‍മാര്‍. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മൊറോക്കോയുടെ വിജയം. ചരിത്രത്തിലാദ്യമായാണ് മൊറോക്കോ അണ്ടര്‍-20 ലോകകപ്പ് നേടുന്നത്. കളിയുടെ 12ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ യാസിര്‍ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നല്‍കിയത്. 29ാം മിനിറ്റില്‍ ഒത്മാന്‍ മാമയില്‍നിന്ന് ലഭിച്ച പാസ് സാബിരി വീണ്ടും ഗോളാക്കി. ചിലിയിലെ സാന്‍ഡിയാഗോയിലെ ജയത്തോടെ, 2009-ല്‍ ഘാനയ്ക്ക് ശേഷം അണ്ടര്‍-20 ലോകകപ്പ് നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി മാറിയിരിക്കുകയാണ് മൊറോക്കോ. അതേസമയം, ശനിയാഴ്ച ഫ്രാന്‍സിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കൊളംബിയ മൂന്നാംസ്ഥാനം കരസ്ഥമാക്കി. അര്‍ജന്റീനയോട് 1-0ന് തോറ്റതിനെത്തുടര്‍ന്നാണ് കൊളംബിയ മൂന്നാംസ്ഥാനത്തിനായുള്ള മത്സരത്തിനിറങ്ങിയത്.

Next Story

RELATED STORIES

Share it