Football

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ പരിപാടിക്ക് അനുമതി ലഭിച്ചില്ല

മെസ്സിയുടെ ഇന്ത്യാ സന്ദര്‍ശനം; കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ പരിപാടിക്ക് അനുമതി ലഭിച്ചില്ല
X

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആകാംഷയോടെയാണ് കേട്ടത്. ഡിസംബര്‍ 12ന് താരം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലെ അനുമോദന പരിപാടിക്ക് എത്തുമെന്നാണ് റിപോര്‍ട്ട്. എന്നാല്‍ ഈ പരിപാടിക്ക് അനുമദി ലഭിച്ചിട്ടില്ലെന്നാണ് പുതിയ റിപോര്‍ട്ട്. ഈ വാര്‍ത്തയ്ക്ക് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്‌നേഹാശിഷ് ഗാംഗുലി പറഞ്ഞു. വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും എന്നാല്‍ ഇതിന് ഔദ്ദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നുമാണ് സ്‌നേഹാശിഷ് ഗാംഗുലി പറഞ്ഞത്.

നമ്മള്‍ സൈന്യത്തില്‍ നിന്ന് അനുമതി വാങ്ങണം. തുടര്‍ന്ന് ഞങ്ങളുടെ പരമോന്നത സമിതിയുമായി ചര്‍ച്ച ചെയ്യണം. എന്നാല്‍ ഇപ്പോള്‍, ഞങ്ങള്‍ക്ക് ഒരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ല''- സിഎബിയുടെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.വരുന്ന ഡിസംബറില്‍ ഹ്രസ്വ പര്യടനത്തിനായി ഇന്ത്യയിലെത്തുന്ന ലയണല്‍ മെസ്സി കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. മെസ്സിയുടെ രണ്ടാമത്തെ ഇന്ത്യ സന്ദര്‍ശനമായിരിക്കും ഇത്. 2011ലാണ് ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഡിസംബര്‍ 12ന് നടക്കുന്ന പരിപാടികളോടെയാണ് മെസ്സിയുടെ പര്യടനത്തിന് തുടക്കം. മെസ്സിയുടെ ബഹുമാനാര്‍ത്ഥം 'ഗോട്ട് കപ്പ്' എന്ന പേരില്‍ സെവന്‍സ് മാച്ച് നിശ്ചയിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'ബംഗാള്‍ ദാദ' സൗരവ് ഗാംഗുലിയും ഇതില്‍ പങ്കെടുക്കും.

കൊല്‍ക്കത്ത നഗരത്തിലെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് മെസ്സി സ്റ്റേഡിയത്തിലെത്തുക. ഇവിടെ സംഗീത പരിപാടികളും നിശ്ചയിച്ചിട്ടുണ്ട്. ഈഡന്‍ ഗാര്‍ഡനിലെ ഗോട്ട് കപ്പിനും അനുമോദന പരിപാടിക്കും ശേഷം അദ്ദേഹം മുംബൈയിലേക്ക് പോകും. വാംഖഡെ സ്റ്റേഡിയത്തില്‍ ചാരിറ്റി മാച്ചിലും സാംസ്‌കാരിക പരിപാടികളിലും അദ്ദേഹം സംബന്ധിക്കും.മുംബൈയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുന്ന മെസ്സിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനും പദ്ധതിയുണ്ടെന്ന് റിപോര്‍ട്ടുകള്‍ വ്യക്താക്കുന്നു. ഇവിടെ നിന്നാണ് മെസ്സിയുടെ മടക്കയാത്ര.

Next Story

RELATED STORIES

Share it