ലോകകപ്പ് യോഗ്യത; അര്‍ജന്റീനയെ സമനിലയില്‍ പിടിച്ചുകെട്ടി ചിലി
ഗ്രൂപ്പില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തും ചിലി ഏഴാം സ്ഥാനത്തുമാണ്.
BY FAR4 Jun 2021 7:07 AM GMT

X
FAR4 Jun 2021 7:07 AM GMT
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‌ബോള്‍ ലാറ്റിന്‍ അമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയക്ക് സമനില. കരുത്തരായ ചിലിയാണ് അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന സമനില നല്‍കിയത്. തകര്‍പ്പന്‍ ഫുട്‌ബോളാണ് ചിലി കാഴ്ചവച്ചത്. എന്നാല്‍ ഒരു പെനാല്‍റ്റിയിലൂടെ മെസ്സി അര്‍ജന്റീനയക്ക് ലീഡ് നല്‍കി.(24ാം മിനിറ്റ്). തുടര്‍ന്ന് ഇന്റര്‍മിലാന്റെ അലക്‌സിസ് സാഞ്ചസ് 36ാം മിനിറ്റില്‍ ചിലിയുടെ സമനില ഗോള്‍ നേടി.നിരവധി ഷോട്ട് ഉതിര്‍ത്തെങ്കിലും ഒന്നും ലക്ഷ്യം കാണാത്തത് ചിലിക്ക് തിരിച്ചടിയായി. ഗ്രൂപ്പില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തും ചിലി ഏഴാം സ്ഥാനത്തുമാണ്.
ഇന്ന് പുലര്‍ച്ചെ നടന്ന മറ്റ് മല്‍സരങ്ങളില്‍ വെനിസ്വേലയെ ബൊളീവിയ 3-1ന് തോല്‍പ്പിച്ചു. പെറുവിനെ കൊളംബിയെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി. ഉറുഗ്വെ -പരാഗ്വെ മല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.
Next Story
RELATED STORIES
നീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര് നീക്കത്തെ ചെറുത്തുതോല്പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില് സ്പീക്കര് തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന് തോക്കുകളുമായി രണ്ടുപേര് കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില് യെല്ലോ അലര്ട്ട്,...
3 July 2022 1:05 AM GMTഫയല് തീര്പ്പാക്കല്; സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്ത് ഓഫിസുകള് ഇന്ന്...
3 July 2022 12:51 AM GMT