Football

മെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ ബാഴ്‌സയോ?

മെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ ബാഴ്‌സയോ?
X

ലോസ്ആഞ്ചലോസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇന്റര്‍മയാമി വിട്ടേക്കും. ലോകകപ്പിന് മുമ്പ് താരം പുതിയ ക്ലബ്ബിലെത്തുമെന്നാണ് റിപോര്‍ട്ട്. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന് മുന്‍പ് മെസി ഇന്റര്‍ മയാമി വിടുമെന്നാണ് റിപോര്‍ട്ട്. 2023ല്‍ രണ്ടു വര്‍ഷകരാറിലാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. ഈവര്‍ഷം തീരുന്ന കരാര്‍ മെസ്സി പുതുക്കിയേക്കില്ല. യൂറോപ്പിലെ പ്രധാനപ്പെട്ടൊരു ടീമിലേക്ക് മാറി ലോകകപ്പിന് ഒരുങ്ങുകയാണ് മെസിയുടെ ലക്ഷ്യം. ഇന്റര്‍ മിലാന്‍, മാഞ്ചസ്റ്റര്‍, ബാഴ്സലോണ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് മെസിയെ താല്‍പര്യമുണ്ടെന്നുള്ള റിപോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

മെസിയുടെ പഴയ ക്ലബ്ബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയസിലേക്ക് ചേക്കേറാനു താരത്തിന് താല്‍പ്പര്യമുണ്ട്.ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ഇന്റര്‍ മയാമി ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് മെസിയുടെ തീരുമാനം. പിഎസ്ജിക്കെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമി തോറ്റത്.





Next Story

RELATED STORIES

Share it