മൗറിസിയോ സാരി തെറിച്ചു; യുവന്റസിനെ ഇനി പിര്‍ളോ നയിക്കും
പുതിയ കോച്ചായി മുന്‍ യുവന്റസ്-ഇറ്റാലിയന്‍ താരമായ ആന്‍ഡ്രേ പിര്ളോയോ നിയമിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ കിരീടം നേടിയെങ്കിലും സീസണില്‍ യുവന്റസിന്റെ പ്രകടനം മോശമായിരുന്നു.

ടൂറിന്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെ യുവന്റസ് കോച്ച് മൗറിസിയോ സാരിയെ യുവന്റസ് പുറത്താക്കി. പുതിയ കോച്ചായി മുന്‍ യുവന്റസ്-ഇറ്റാലിയന്‍ താരമായ ആന്‍ഡ്രേ പിര്ളോയോ നിയമിച്ചു. ഇറ്റാലിയന്‍ സീരി എയില്‍ കിരീടം നേടിയെങ്കിലും സീസണില്‍ യുവന്റസിന്റെ പ്രകടനം മോശമായിരുന്നു. അവസാനമല്സരങ്ങളില് എല്ലാം ടീം തോറ്റിരുന്നു.
അവസാന ചാന്‍സ് എന്ന നിലയിലാണ് യുവന്റസ് മാനേജ്മെന്റ് ചാംപ്യന്‍സ് ലീഗ് കണ്ടത്. അതിലും ടീം പുറത്തായതോടെയാണ് സാരിയെ പുറത്താക്കിയത്. അഞ്ച് വര്‍ഷം മുമ്പാണ് പിര്‍ളോ യുവന്റസ് വിട്ടത്. നിലവില്‍ യുവന്റസ് യൂത്ത് ടീം പരിശീലകനാണ്. അടുത്തിടെയാണ് താരം പരിശീലനനിരയിലേക്ക് എത്തിയത്. 40 കാരനായ പിര്‍ളോ യുവേഫാ പ്രോ ലൈസന്‍സ് കോഴ്സ് പൂര്‍ത്തിയാക്കിയതും അടുത്തിടെയാണ്. കളിക്കാരനെന്ന നിലയില്‍ യുവന്റസിനായി നാല് സീസണുകളിലായി നാല് കിരീടം നേടിയിട്ടുണ്ട്.
ഇറ്റലി ലോകകപ്പ് നേടിയ ടീമിലെ പ്രധാന പോരാളിയും പിര്‍ളോ ആയിരുന്നു. മുന്‍ ചെല്‍സി കോച്ചായ സാരിയെ കഴിഞ്ഞ ജൂണിലാണ് യുവന്റസ് കോച്ചായി നിയമിച്ചത്. മൂന്നുവര്‍ഷത്തെ കരാറായിരുന്നു. മോശം പ്രകടനത്തെത്തുടര്‍ന്ന് ചെല്‍സിയും സാരിയെ കഴിഞ്ഞവര്‍ഷം പുറത്താക്കുകയായിരുന്നു. 2015-16 സീസണിന് ശേഷം ആദ്യമായാണ് യുവന്റസ് ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായത്.
RELATED STORIES
എകെജി സെന്ററിന് നേരെ ബോംബേറ്
30 Jun 2022 8:38 PM GMTഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത് ഈ കാരണങ്ങള്‍
30 Jun 2022 3:22 PM GMTബഹിഷ്കരണം തുടർന്ന് വി കുഞ്ഞികൃഷ്ണന്; കണക്കവതരിപ്പിക്കാൻ തയാറല്ലെന്ന്...
30 Jun 2022 2:50 PM GMTകേരളത്തില്‍ ബലി പെരുന്നാള്‍ ജൂലൈ 10ന്
30 Jun 2022 2:22 PM GMTപ്രവാചക നിന്ദാ മുദ്രാവാക്യം മുഴക്കി വിഎച്ച്പി-ബജിറംഗ്ദള്‍ റാലി
30 Jun 2022 1:52 PM GMTപയ്യന്നൂരിലെ ഫണ്ട് വെട്ടിപ്പ്: പ്രാഥമിക അന്വേഷണം ആരംഭിച്ച് പയ്യന്നൂർ...
30 Jun 2022 1:31 PM GMT