Football

യൂറോപ്പാ ലീഗില്‍ ഗ്രീന്‍വുഡിന് ഡബിള്‍; യൂനൈറ്റഡും ആഴ്‌സണലും അടുത്ത റൗണ്ടില്‍

18 കാരനായ ഗ്രീന്‍വുഡിന്റെ ഇരട്ടഗോള്‍ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡച്ച് ക്ലബ്ബായ അസ് അല്‍കമറിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് അവസാന 32 ല്‍ ഇടംനേടി.

യൂറോപ്പാ ലീഗില്‍ ഗ്രീന്‍വുഡിന് ഡബിള്‍; യൂനൈറ്റഡും ആഴ്‌സണലും അടുത്ത റൗണ്ടില്‍
X

സ്റ്റാംഫോഡ്: യൂറോപ്പാ ലീഗില്‍ മാസോണ്‍ ഗ്രീന്‍വുഡിന് ഡബിള്‍. 18 കാരനായ ഗ്രീന്‍വുഡിന്റെ ഇരട്ടഗോള്‍ പിന്‍ബലത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഡച്ച് ക്ലബ്ബായ അസ് അല്‍കമറിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ച് അവസാന 32 ല്‍ ഇടംനേടി. യുനൈറ്റഡ് അക്കാദമിയില്‍നിന്നും പരിശീലനം നേടി സീനിയര്‍ ടീമിലെത്തിയ ഗ്രീന്‍വുഡ് യൂറോപ്പാ ലീഗില്‍ മികച്ച ഫോമിലാണ്. യങ്, മാറ്റാ എന്നിവരാണ് യുനൈറ്റഡിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് കോച്ച് സോള്‍ഷ്യര്‍ നിരവധി ജൂനിയര്‍ താരങ്ങള്‍ക്ക് അവസരം നല്‍കിയത്. 14 യുവതാരങ്ങളെയാണ് യുനൈറ്റഡ് ഇന്ന് ഇറക്കിയത്. മറ്റ് മല്‍സരങ്ങളില്‍ ബെല്‍ജിയം ക്ലബ്ബ് സ്റ്റാന്‍ഡേര്‍ഡ് ലെഗ് ആഴ്‌സണലിനെ 2-2 സമനിലയില്‍ കുരുക്കി.

Next Story

RELATED STORIES

Share it