Football

പെണ്‍ സുഹൃത്തിനെ ആക്രമിച്ച പരാതി; മേസണ്‍ ഗ്രീന്‍വുഡിനെ മാഞ്ചസ്റ്റര്‍ സസ്‌പെന്റ് ചെയ്തു

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റ പാടുകളും യുവതി വീഡിയോയിലൂടെ പങ്കുവച്ചിരുന്നു.

പെണ്‍ സുഹൃത്തിനെ ആക്രമിച്ച പരാതി; മേസണ്‍ ഗ്രീന്‍വുഡിനെ മാഞ്ചസ്റ്റര്‍ സസ്‌പെന്റ് ചെയ്തു
X


മാഞ്ചസ്റ്റര്‍: പെണ്‍സുഹൃത്തിനെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന പരാതിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ യുവതാരം മേസണ്‍ ഗ്രീന്‍വുഡിനെ ക്ലബ്ബ് സസ്‌പെന്റ് ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണ്. ഒരറിയിപ്പുണ്ടാകുന്നത് വരെ ഗ്രീന്‍വുഡിനെ സസ്‌പെന്റ് ചെയ്യുന്നതായി യുനൈറ്റഡ് അറിയിച്ചു. അതിനിടെ 20കാരനായ ഗ്രീന്‍വുഡിനെ അന്വേഷണത്തിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഗ്രീന്‍വുഡിന്റെ പെണ്‍ സുഹൃത്ത് സോഷ്യല്‍ മീഡിയയിലൂടെ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. മുഖം പൊട്ടി ചോരയൊലിക്കുന്നതും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റ പാടുകളും യുവതി വീഡിയോയിലൂടെ പങ്കുവച്ചിരുന്നു.




Next Story

RELATED STORIES

Share it