Football

ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്

ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വെസ്. മനോലോ മാര്‍ക്വെസുമായി പരസ്പര ധാരണയോടെ വേര്‍പിരിയാന്‍ ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന എഐഎഫ്എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ഇതോടെ പുതിയ ദേശീയ ടീം പരിശീലകനെ കണ്ടെത്താന്‍ ഫെഡറേഷന്‍ ഉടന്‍ പരസ്യം നല്‍കും.

2027 ലെ എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ 10ന് ഹോങ്കോങ്ങിനോട് എതിരില്ലാത്ത ഒരുഗോളിന് ഇന്ത്യ പരാജയപ്പെട്ടതിന് ആഴ്ചകള്‍ക്ക് ശേഷമാണ് മനോലോ മാര്‍ക്വെസ് പടിയിറങ്ങുന്നത്.




Next Story

RELATED STORIES

Share it