റാഷ്‌ഫോഡ് ഹാട്രിക്കില്‍ യുനൈറ്റഡിന് ജയം; കീന്‍ ഡബിളില്‍ പിഎസ്ജി
രണ്ട് ഗോളും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നാണ്.

മാഞ്ച്സ്റ്റര്‍; മാര്‍ക്കസ് റാഷഫോഡിന്റെ ഹാട്രിക്ക് മികവില്‍ ചാംപ്യന്‍സ് ലീഗില്‍ ജയപരമ്പര തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. കഴിഞ്ഞ വര്‍ഷത്തെ സെമിഫൈനലിസ്റ്റുകളായ ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് സോള്‍ഷ്യറുടെ കുട്ടികള്‍ തോല്‍പ്പിച്ചത്. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ യുനൈറ്റഡിന്റെ ആദ്യ ഗോള്‍ ഗ്രീന്‍വുഡിന്റെ വക 21ാം മിനിറ്റിലായിരുന്നു. പോള്‍ പോഗ്‌ബെയുടെ പാസ്സില്‍ നിന്നാണ് ഗ്രീന്‍വുഡിന്റെ ഗോള്‍. രണ്ടാം പകുതിയിലാണ് റാഷ്‌ഫോഡിനെ കോച്ച് ഇറക്കിയത്. 16 മിനിറ്റിനിടെയാണ് റാഷ്‌ഫോഡിന്റെ മൂന്ന് ഗോള്‍ പിറന്നത്. 74, 78, 90 മിനിറ്റുകളിലാണ് റാഷ്‌ഫോഡ് ലെപ്‌സിഗ് വലകുലിക്കിയത്. റാഷ്‌ഫോഡിന്റെ ആദ്യ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസ്സില്‍ നിന്നായിരുന്നു. രണ്ടാം ഗോള്‍ സ്വന്തം ഫിനിഷിങില്‍ നിന്നും. മൂന്നാം ഗോള്‍ മാര്‍ഷ്യലിന്റെ പാസ്സില്‍ നിന്നും. യുനൈറ്റഡിന്റെ അഞ്ചാം ഗോള്‍ ഇഞ്ചുറി ടൈമില്‍ മാര്‍ഷ്യലിന്റെ വകയായിരുന്നു. ആദ്യ മല്‍സരത്തിലും ജയിച്ച യുനൈറ്റഡ് ഗ്രൂപ്പില്‍ ഒന്നാമതാണ്. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ പിഎസ്ജി ഇസ്താംബൂല്‍ ബാസ്‌കഷിറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മോയിസ് കീനിന്റെ ഇരട്ട ഗോള്‍ നേട്ടമാണ് പിഎസ്ജിക്ക് ജയമൊരുക്കിയത്. രണ്ട് ഗോളും സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നാണ്. അതിനിടെ സൂപ്പര്‍ താരം നെയ്മര്‍ 26ാം മിനിറ്റില്‍ പരിക്കേറ്റു പുറത്തായി.
RELATED STORIES
നാട്ടിലേക്ക് വരേണ്ട ദിവസം മലയാളി കുവൈത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
25 Jun 2022 4:23 PM GMTകഞ്ചാവ് കടത്തും വില്‍പ്പനയും; രണ്ടുപേര്‍ അറസ്റ്റില്‍
25 Jun 2022 4:16 PM GMTഇവര്‍ പുണ്യ ഭൂമിയിലെ മാലാഖമാര്‍
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്‍ത്ത സംഭവം: മാളയില്‍...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMT