Football

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇന്ന് ഡോര്‍ട്ട്മുണ്ട് പരീക്ഷണം

ഇത്തിഹാദില്‍ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ മല്‍സരം.

ചാംപ്യന്‍സ് ലീഗ്; മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇന്ന് ഡോര്‍ട്ട്മുണ്ട് പരീക്ഷണം
X

ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മാഞ്ച്‌സറ്റര്‍ സിറ്റിയും ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടും ഇന്ന് നേര്‍ക്ക്‌നേര്‍. സിറ്റിയുടെ ഹോം ഗ്രൗണ്ടായ ഇത്തിഹാദില്‍ ഇന്ന് രാത്രി 12.30നാണ് ആദ്യപാദ മല്‍സരം. പ്രീമിയര്‍ ലീഗ് കിരീടം ഏകദേശം ഉറപ്പിച്ച ഗ്വാര്‍ഡിയോളയുടെ ടീമിന് ഈ സീസണില്‍ ചാംപ്യന്‍സ് ലീഗ് കൂടി സ്വന്തമാക്കുകയെന്നതാണ് ലക്ഷ്യം. ലീഗില്‍ മികച്ച ഫോമിലാണ് സിറ്റി. എന്നാല്‍ ഡോര്‍ട്ട്മുണ്ടാവാട്ടെ ജര്‍മ്മന്‍ ലീഗില്‍ ആറാം സ്ഥാനത്താണ്. ഗോള്‍ മെഷീന്‍ ഹാലന്റ് കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ ഗോള്‍ അടിക്കാത്തതും ടീമിന് ക്ഷീണമാണ്.




Next Story

RELATED STORIES

Share it