Football

ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ പിഎസ്ജിക്ക് മറുപടി കൊടുത്ത് സിറ്റി

രണ്ടാം ഗോള്‍ ജീസുസിന്റെ തന്നെ വക 76ാം മിനിറ്റിലായിരുന്നു.

ചാംപ്യന്‍സ് ലീഗ്; ഇത്തിഹാദില്‍ പിഎസ്ജിക്ക് മറുപടി കൊടുത്ത് സിറ്റി
X

ഇത്തിഹാദ്: പാരിസിലെ കനത്ത തോല്‍വിക്ക് ഇത്തിഹാദില്‍ പിഎസ്ജിക്ക് മറുപടി കൊടുത്ത് പെപ്പ് ഗ്വാര്‍ഡിയോളയും ടീമും.ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എയില്‍ നടന്ന മല്‍സരത്തില്‍ പിഎസ്ജിയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി മറികടന്നത്. ജയത്തോടെ സിറ്റി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറില്‍ കടന്നു. പിഎസ്ജി അവസാന 16ല്‍ ഇടം നേടിയെങ്കിലും താരനിരയെ മുന്നില്‍ നിര്‍ത്തി സിറ്റിയോട് തോല്‍വി വഴങ്ങിയത് അവര്‍ക്ക് തിരിച്ചടിയാവും. ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ അടങ്ങാത്ത ലക്ഷ്യത്തിന് പോച്ചീട്ടീനോ എന്ന കോച്ച് മതിയാവില്ല എന്നാണ് വിമര്‍ശനം.


ഇന്ന് മല്‍സരത്തില്‍ ആദ്യം ലീഡെടുത്തത് പിഎസ്ജിയാണ്. 50ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയാണ് ലക്ഷ്യം കണ്ടത്. മല്‍സരത്തില്‍ സിറ്റി തന്നെയായിരുന്നു എല്ലാ മേഖലയിലും മുന്നില്‍ നിന്നത്. രണ്ടാം പകുതിയില്‍ ഗബ്രിയേല്‍ ജീസുസിനെ സിറ്റി ഇറക്കി. ജീസുസ് മോശമാക്കിയില്ല. 63ാം മിനിറ്റില്‍ സ്‌റ്റെര്‍ലിങിന് നല്‍കിയ പാസ്സ് ലക്ഷ്യത്തില്‍. സിറ്റി സമനില പിടിച്ചു. രണ്ടാം ഗോള്‍ ജീസുസിന്റെ തന്നെ വക 76ാം മിനിറ്റിലായിരുന്നു. ബെര്‍ണാഡോ സില്‍വയാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മര്‍,മെസ്സി,എംബാപ്പെ എന്നിവരടങ്ങിയ കരുത്തര്‍ക്ക് സിറ്റിയെ തളയ്ക്കാനാവാത്തതില്‍ ആരാധകരും നിരാശയിലാണ്.




Next Story

RELATED STORIES

Share it