ചാംപ്യന്‍സ് ലീഗ്: സിറ്റിക്ക് ജയം, കഷ്ടിച്ച് രക്ഷപ്പെട്ട് ലിവര്‍പൂള്‍
അഗ്വേറ, ഗുന്‍ഗോങ്, ടോറസ് എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ ഡയസ്സിലൂടെ പോര്‍ട്ടോയാണ് 14ാം മിനിറ്റില്‍ ലീഡ് നേടിയത്.

ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗ് ആദ്യ റൗണ്ട് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ എഫ്‌സി പോര്‍ട്ടോയ്ക്കെതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. 3-1നാണ് സിറ്റിയുടെ ജയം. അഗ്വേറ, ഗുന്‍ഗോങ്, ടോറസ് എന്നിവരാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്തത്. മല്‍സരത്തില്‍ ഡയസ്സിലൂടെ പോര്‍ട്ടോയാണ് 14ാം മിനിറ്റില്‍ ലീഡ് നേടിയത്. തുടര്‍ന്നാണ് 20ാം മിനിറ്റില്‍ അഗ്വേറ സിറ്റിയുടെ ആദ്യഗോള്‍ നേടിയത്. ഗുണ്‍ഡോങ് 65ാം മിനിറ്റിലും ടോറസ് 73ാം മിനിറ്റിലുമാണ് സിറ്റിയ്ക്കായി വലകുലിക്കിയത്.
ഡച്ച് ഭീമന്‍മാരായ അയാകസിനോട് കഷ്ടിച്ച് രക്ഷപ്പെട്ട് ലിവര്‍പൂള്‍. അയാകസ് താരത്തിന്റെ സെല്‍ഫ് ഗോളാണ് ഇന്ന് ലിവര്‍പൂളിന് ഏക ഗോളിന്റെ ജയമൊരുക്കിയത്. മറ്റൊരു മല്‍സരത്തില്‍ ഒളിമ്പിയാക്കോസ് മാര്‍സിലെയെ ഏകപക്ഷീയ ഒരുഗോളിന് തോല്‍പ്പിച്ചു. മിഡറ്റയലാന്റിനെ എതിരില്ലാത്ത നാല് ഗോളിന് അറ്റ്ലാന്റ തോല്‍പ്പിച്ചു. സാല്‍സ്ബര്‍ഗ്-ലോകോമോട്ടീവ് മോസ്‌കോ മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു.
RELATED STORIES
മണിപ്പൂരില് വീണ്ടും സംഘര്ഷം; മൂന്നുപേര് കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില് ക്രൈസ്തവ കുടുംബത്തെ ആംബുലന്സില് ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില് ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള് തുടങ്ങി
7 Jun 2023 10:15 AM GMT