Football

പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്

ലിവര്‍പൂള്‍ വോള്‍വ്‌സിനെ 3-1 ന് പരാജയപ്പെടുത്തി.

പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
X

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക് സ്വന്തം.ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ 3-2ന്റെ ജയം നേടിയാണ് സിറ്റി കിരീടം നിലനിര്‍ത്തിയത്. രണ്ട് ഗോളിന് പിറകില്‍ നിന്ന സിറ്റി രണ്ടാം പകുതിയില്‍ ആറ് മിനിറ്റിനുള്ളിലാണ് മൂന്ന് ഗോള്‍ തിരിച്ചടിച്ച് ജയം പിടിച്ചെടുത്തത്. മല്‍സരം അവസാനിക്കാന്‍ 14മിനിറ്റ് ശേഷിക്കെയാണ് പെപ്പിന്റെ കുട്ടികള്‍ തിരിച്ചടിച്ചത്. ഗുണ്‍ഡോങ് ഇരട്ട ഗോള്‍ നേടി. റൊഡ്രിയും സ്‌കോര്‍ ചെയ്തു. സ്റ്റെര്‍ലിങ്, സിന്‍ഷെങ്കോ, ഡി ബ്രൂണി എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി. 93പോയിന്റുമായാണ് സിറ്റി ഇംഗ്ലണ്ടിലെ രാജാക്കന്‍മാരായത്.

കിരീട പോരില്‍ സിറ്റിക്ക് തൊട്ടുപിറകിലുണ്ടായ ലിവര്‍പൂള്‍ വോള്‍വ്‌സിനെ 3-1 ന് പരാജയപ്പെടുത്തി. 92 പോയിന്റുമായി അവര്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. സാദിയോ മാനെ, മുഹമ്മദ് സലാഹ്, ആന്‍ഡ്രൂ റോബര്‍ട്‌സണ്‍ എന്നിവര്‍ ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു.


Next Story

RELATED STORIES

Share it