ചാംപ്യന്‍സ് ലീഗ്; യുനൈറ്റഡിനും ചെല്‍സിക്കും സമനില
ഗ്രീന്‍വുഡാണ് ഒമ്പതാം മിനിറ്റില്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്.

മാഞ്ചസ്റ്റര്‍; ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ചെല്‍സിക്കും സമനില. ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ യങ് ബോയിസിനെതിരേയാണ് യുനൈറ്റഡ് സമനില വഴങ്ങിയത്(1-1).യങ് ബോയിസിനെ നിരവധി യുവതാരങ്ങളെയാണ് കോച്ച് റാള്‍ഫ് റാഗ്നിക്ക് ഇറക്കിയത്. ചാര്‍ളി സാവേജ്, സിദാന്‍ ഇഖ്ബാല്‍, ഹീറ്റണ്‍, ഷിരടൈര്‍,മെങി എന്നിവരാണ് യുനൈറ്റഡിനായി ഇന്ന് അരങ്ങേറിയത്. ഗ്രീന്‍വുഡാണ് ഒമ്പതാം മിനിറ്റില്‍ യുനൈറ്റഡിനായി സ്‌കോര്‍ ചെയ്തത്.ഗ്രൂപ്പില്‍ 11 പോയിന്റുമായി യുനൈറ്റഡ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതേ ഗ്രൂപ്പില്‍ നടക്കേണ്ടിയിരുന്ന വിയ്യാറയല്‍-അറ്റ്‌ലാന്റ മല്‍സരം മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മാറ്റിവച്ചു.
ഗ്രൂപ്പ് എച്ചില്‍ യുവന്റസ് ഗ്രൂപ്പ് ചാംപ്യന്‍മാരായി. മാല്‍മോ എഫ്എഫിനെ എതിരില്ലാത്ത ഒരു ഗോളിന് യുവന്റസ് പരാജയപ്പെടുത്തി. മോയിസ് കീനാണ് യുവന്റസിന്റെ വിജയശില്‍പ്പി. ഇതേ ഗ്രൂപ്പിലെ മറ്റൊരു വാശിയേറിയ മല്‍സരത്തില്‍ ചെല്‍സിയെ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് 3-3 എന്ന നിലയില്‍ സമനിലയില്‍ പിടിച്ചു. വാര്‍ണര്‍ ഇരട്ടഗോള്‍ നേടിയ മല്‍സരത്തില്‍ ലൂക്കാക്കു മറ്റൊരു ഗോളും നേടി.
RELATED STORIES
അമേരിക്കയില് ഹിന്ദുത്വ സ്ലീപ്പര് സെല്ലുകള് വന്തോതില് വളര്ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT