Football

ഇറ്റാലിയന്‍ ലീഗ്; മിലാന്‍ ഡര്‍ബിയില്‍ ഇന്റര്‍മിലാന്‍

എ സി മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ തകര്‍ത്തത്. ജയത്തോടെ ഇന്റര്‍ യുവന്റസിനെ തള്ളി ലീഗില്‍ ഒന്നാമതെത്തി.

ഇറ്റാലിയന്‍ ലീഗ്; മിലാന്‍ ഡര്‍ബിയില്‍ ഇന്റര്‍മിലാന്‍
X

റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നടന്ന മിലാന്‍ ഡര്‍ബിയില്‍ ഇന്റര്‍മിലാന് തകര്‍പ്പന്‍ ജയം. എ സി മിലാനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഇന്റര്‍ തകര്‍ത്തത്. ജയത്തോടെ ഇന്റര്‍ യുവന്റസിനെ തള്ളി ലീഗില്‍ ഒന്നാമതെത്തി. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇന്ററിന് ആദ്യ പകുതിയില്‍ ഗോള്‍ നേടാനായില്ല. തുടര്‍ന്ന് 49ാം മിനിറ്റില്‍ ബ്രൊസോവിച്ചിലൂടെ ഇന്റര്‍ ലീഡെടുത്തു. 78ാം മിനിറ്റില്‍ ഇന്ററിന്റെ പുതിയ സൈനിങ് റൊമേലു ലൂക്കാക്കു രണ്ടാം ഗോളും നേടി.

തുടര്‍ന്ന് ഉണര്‍ന്ന് കളിച്ചെങ്കിലും എസി മിലാന് ഇന്റര്‍ പ്രതിരോധത്തെ കീഴടക്കാന്‍ കഴിഞ്ഞില്ല. ലീഗില്‍ എസി മിലാന്‍ ഒമ്പതാം സ്ഥാനത്താണ്. ലീഗില്‍ രണ്ട് മിലാന്‍ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന മല്‍സരമാണ് മിലാന്‍ ഡര്‍ബി. ചരിത്ര പ്രസിദ്ധമായ മിലാന്‍ ഡര്‍ബി മല്‍സരം ലീഗിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരമാണ്.

Next Story

RELATED STORIES

Share it