Football

ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ ന്യുനസ് അല്‍ ഹിലാലില്‍; കരാര്‍ മൂന്ന് വര്‍ഷത്തേക്ക്

ലിവര്‍പൂള്‍ താരം ഡാര്‍വിന്‍ ന്യുനസ് അല്‍ ഹിലാലില്‍; കരാര്‍ മൂന്ന് വര്‍ഷത്തേക്ക്
X

റിയാദ്: ലിവര്‍പൂള്‍ സൂപ്പര്‍ താരത്തെ ടീമില്‍ എത്തിച്ച് സൗദി ക്ലബ്ബായ അല്‍ഹിലാല്‍. ഉറുഗ്വേന്‍ സ്‌ട്രൈക്കറായ ഡാര്‍വിന്‍ നുനെസിനെ മൂന്നു വര്‍ഷത്തെ കരാറിലാണ് ടീമില്‍ എത്തിച്ചിരിക്കുന്നത്. 2022 മുതല്‍ ലിവര്‍പൂളിനായി താരം കളിക്കുന്നുണ്ട്. എകദേശം 53 മില്യണ്‍ യൂറോയാണ് ഹിലാല്‍ താരത്തിനായി ചെലവാക്കിയിരിക്കുന്നത്.

സ്ട്രൈക്കര്‍ റോളില്‍ കളിക്കുന്ന നുനെസ് ലിവര്‍പൂളിനായി 40 ഗോളുകള്‍ നേടിയിട്ടുണ്ട്.എന്നാല്‍ കഴിഞ്ഞ സീസണില്‍ താരത്തിന് വേണ്ട പോലെ തിളങ്ങാന്‍ ആയിരുന്നില്ല. ഉറുഗ്വേന്‍ ക്ലബ്ബായ അത്ലറ്റിക്കോ പെനറോളിലൂടെ കരിയര്‍ തുടങ്ങിയ ഡാര്‍വിന്‍ നുനെസ് പിന്നീട് സ്പാനിഷ് ക്ലബ്ബായ അല്‍മേരിയ,പോര്‍ച്ചുഗീസ് ക്ലബ്ല് ബെന്‍ഫിക്ക എന്നിവര്‍ക്ക് വേണ്ടിയും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

2019ല്‍ ഉറുഗ്വേ ദേശീയ ടീമിന് വേണ്ടി അരങ്ങേറിയ താരം നിലവില്‍ ടീമിന്റെ പ്രധാന സ്ട്രൈക്കറാണ്. 35 മത്സരങ്ങള്‍ നിന്ന് 13 ഗോളുകളാണ് നുനെസ് നേടിയിരിക്കുന്നത്.

Next Story

RELATED STORIES

Share it