Football

ചാംപ്യന്‍സ് ലീഗ്: മ്യൂണിക്കിനെ തകര്‍ത്ത് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍

ആദ്യപാദത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം

ചാംപ്യന്‍സ് ലീഗ്: മ്യൂണിക്കിനെ തകര്‍ത്ത് ലിവര്‍പൂള്‍ ക്വാര്‍ട്ടറില്‍
X

മ്യൂണിക്ക്: ജര്‍മന്‍ ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്കിനെ 3-1ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇന്ന് മ്യൂണിക്കില്‍ നടന്ന മല്‍സരത്തില്‍ മാനേയുടെ ഇരട്ടഗോള്‍(26, 84) മികവിലാണ് ലിവര്‍പൂള്‍ അവസാന എട്ടിലെത്തിയത്. ആദ്യപാദത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. ആയതിനാല്‍ ഈ മല്‍സരത്തില്‍ വിജയം ഇരുടീമിനും നിര്‍ണായകമായിരുന്നു. മല്‍സരത്തിലെ വിജയസാധ്യത ബയേണിനായിരുന്നു. എന്നാല്‍ ചിത്രം മാറ്റിമറിക്കുന്ന പ്രകടനമാണ് ലിവര്‍പൂള്‍ പുറത്തെടുത്തത്. 26ാം മിനിറ്റില്‍ വാന്‍ ഡൈക്ക് നല്‍കിയ പാസ് മാനെ ബയേണ്‍ ഗോള്‍ കീപ്പര്‍ നൂയറെ കബളിപ്പിച്ച് വലയിലെത്തിക്കുകയായിരുന്നു. 39ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ഒപ്പത്തിനൊപ്പമെത്തി. ഗ്‌നാബിറിയുടെ ഷോട്ട് മാറ്റിപ്പിന്റെ കാലില്‍ തട്ടി ലിവര്‍പൂള്‍ വലയിലേക്ക് നീങ്ങുകയായിരുന്നു. 69ാം മിനിറ്റില്‍ വാന്‍ ഡെക് കോര്‍ണറില്‍ നിന്ന് ഒരു ഗോള്‍ കൂടി നേടി. അവസാന ഗോള്‍ 83ാം മിനിറ്റില്‍ ഹെഡറിലൂടെ മാനേയുടെ വകയായിരുന്നു. സ്‌കോര്‍ 3-1.




Next Story

RELATED STORIES

Share it