- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട് ഗോളിന്റെ തോല്‍വി; റയല്‍ താഴേക്ക്

ആന്‍ഫീല്‍ഡ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ റയല്‍മാഡ്രിഡിന് തോല്‍വി. കരുത്തരായ ലിവര്‍പൂളിനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയാണ് റയല്‍ വഴങ്ങിയത്. അലക്സ് മാക്ക് അലിസ്റ്റര്‍, ഗാക്ക്പോ എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ മികച്ച ജയം സ്വന്തമാക്കിയത്. 52, 76 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. വന്‍ താരനിരയുമായി വന്ന റയലിന് അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്കും തിളങ്ങാനായില്ല. പുതിയ കോച്ച് അര്‍നെ സ്ലോട്ടിന് കീഴില്‍ ലിവര്‍പൂള്‍ കുതിക്കുകയാണ്. പോയിന്റ് നിലയില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. പ്രീമിയര്‍ ലീഗിലും ലിവര്‍പൂള്‍ ഒന്നാമതാണ്.
റയലിന്റെ ഈ സീസണിലെ ചാംപ്യന്‍സ് ലീഗിലെ മൂന്നാം തോല്‍വിയാണിത്. തോല്‍വിയോടെ റയലിന്റെ അടുത്ത റൗണ്ട് സാധ്യത പരുങ്ങലില്‍ ആണ്. ലീഗില്‍ റയല്‍ 24ാം സ്ഥാനത്താണ്. ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന് തന്നെയായിരുന്നു മേല്‍ക്കോയ്മ. ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ എട്ട് തവണ ഏറ്റുമുട്ടിയപ്പോഴും ലിവര്‍പൂളിന് റയലിനെ പരാജയപ്പെടുത്താന്‍ ആയിരുന്നില്ല.ഈ പേരുദോഷമാണ് ആന്‍ഫീല്‍ഡില്‍ ഇന്ന് ചെമ്പട അവസാനിപ്പിച്ചത്. രണ്ട് ചാംപ്യന്‍സ് ലീഗ് ഫൈനലുകളില്‍ ലിവര്‍പൂള്‍ റയലിനോട് അടിയറവ് പറഞ്ഞിരുന്നു.
പോയിന്റ് നിലയില്‍ അഞ്ച് റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്റര്മിലാന്, ബാഴ്സലോണ, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, അറ്റ്ലാന്റ്, ബയേണ്‍ ലെവര്കൂസന്, ആഴ്സണല്‍, മൊണാക്കോ, ആസ്റ്റണ്‍ വില്ല, സ്പോര്‍ട്ടിങ് ലിസ്ബണ്‍ എന്നിവര്‍ യഥാക്രമം രണ്ട് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ നില്ക്കുന്നു. മാ്ഞ്ചസ്റ്റര്‍ സിറ്റി 17ാം സ്ഥാനത്തും പിഎസ്ജി 25ാം സ്ഥാനത്തുമാണ്.
RELATED STORIES
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്
12 May 2025 5:19 AM GMTപേവിഷബാധ കേസുകള്‍ ക്രമാതീതമായി ഉയരും; മുന്നറിയിപ്പുമായി ഇന്ത്യന്‍...
12 May 2025 5:11 AM GMTസംസ്ഥാനത്ത് ഇന്നും ചൂടു കൂടും; ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
12 May 2025 4:53 AM GMTപൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു
12 May 2025 3:42 AM GMTപരിചയക്കാരുടെ പേരില്‍ ഇന്‍ഷുറന്‍സ് പോളിസിയെടുത്ത് കൊല നടത്തി...
12 May 2025 3:34 AM GMTമദ്യപിക്കാന്‍ വെള്ളം നല്‍കാത്തതിന് ആറുവയസുള്ള മകനെ കൊന്നയാള്‍...
12 May 2025 2:38 AM GMT