ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ നപ്പോളിക്കെതിരേ; ബാഴ്‌സഡോര്‍ട്ട്മുണ്ടിനെതിരേ
ജയത്തില്‍ കുറഞ്ഞൊന്നു ലക്ഷ്യം വയ്ക്കാതെയാണ് വലന്‍സിയയയും ചെല്‍സിയും ഇന്നിറങ്ങുന്നത്. ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ലില്ലേ അയാകസിനെ നേരിടും.

ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് യൂറോപ്പില്‍ തീപ്പാറും പോരാട്ടങ്ങള്‍. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ നപ്പോളിയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൂപ്പ് എഫില്‍ ബാഴ്‌സലോണ ഡോര്‍ട്ട്മുണ്ടിനെ നേരിടും. ഗ്രൂപ്പ് ഇയില്‍ ലിവര്‍പൂള്‍ ഒമ്പത് പോയിന്റുമായി ഒന്നാമതാണ്. നപ്പോളി എട്ട് പോയിന്റുമായി രണ്ടാമതും. ഇരുവര്‍ക്കും ഇന്ന് ജയം അനിവാര്യമാണ്.
ഗ്രൂപ്പ് ചാംപ്യന്‍മാരായി മുന്നേറാനാണ് ലിവര്‍പൂളിന്റെ ശ്രമം. ലിവര്‍പൂളിനെ തള്ളി അടുത്ത മല്‍സരത്തിന് കാത്തുനില്‍ക്കാതെ നോക്കൗട്ടില്‍ കയറാനാണ് ഇറ്റാലിയന്‍ ക്ലബ്ബ് നപ്പോളിയുടെ ശ്രമം. ഗ്രൂപ്പ് എഫില്‍ നടക്കുന്ന വമ്പന്‍ പോരാട്ടത്തില്‍ സ്പാനിഷ് ഭീമന്‍മാരായ ബാഴ്‌സലോണ നേരിടുന്നത് ജര്‍മ്മന്‍ ശക്തികളായ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ്. ലീഗില്‍ ബാഴ്‌സയ്ക്ക് എട്ട് പോയിന്റും ഡോര്‍ട്ട്മുണ്ടിന് ഏഴ് പോയിന്റുമാണുള്ളത്.
ഗ്രൂപ്പ് എച്ചില്‍ നടക്കുന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ ചെല്‍സി വലന്‍സിയയെ നേരിടും. ഗ്രൂപ്പില്‍ മൂന്ന് സ്ഥാനക്കാര്‍ക്കും ഏഴ് പോയിന്റ് വീതമാണുള്ളത്. ഡച്ച് ക്ലബ്ബായ അയാകസ്, ചെല്‍സി, വലന്‍സിയ എന്നിവര്‍ക്കാണ് തുല്യ പോയിന്റുള്ളത്. ജയത്തില്‍ കുറഞ്ഞൊന്നു ലക്ഷ്യം വയ്ക്കാതെയാണ് വലന്‍സിയയയും ചെല്‍സിയും ഇന്നിറങ്ങുന്നത്. ഗ്രൂപ്പില്‍ നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ ലില്ലേ അയാകസിനെ നേരിടും.
RELATED STORIES
കഞ്ചാവ് കടത്തും വില്പ്പനയും; രണ്ടുപേര് അറസ്റ്റില്
25 Jun 2022 4:16 PM GMTഇവര് പുണ്യ ഭൂമിയിലെ മാലാഖമാര്
25 Jun 2022 4:12 PM GMTമഹാരാഷ്ട്രയില് പുതിയ സര്ക്കാര് രൂപീകരണം; ദേവേന്ദ്ര ഫഡ്നാവിസുമായി...
25 Jun 2022 4:09 PM GMTരാഹുല് ഗാന്ധിയുടെ എംപി ഓഫിസ് തല്ലിത്തകര്ത്ത സംഭവം: മാളയില്...
25 Jun 2022 3:07 PM GMTനാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ...
25 Jun 2022 3:02 PM GMTആരാണ് ഗുജറാത്ത് വംശഹത്യക്കേസില് മോദിക്കെതിരേ പോരാടി അറസ്റ്റിലായ ടീസ്ത ...
25 Jun 2022 2:57 PM GMT